ശിവശങ്കര്‍ നിസ്സഹകരണം തുടരുന്നതിനാല്‍ ചോദ്യംചെയ്യലില്‍ വിദഗ്ധരായ കൂടുതല്‍ ഉദ്യോഗസ്ഥരുടെ സേവനം തേടാനൊരുങ്ങുകയാണ് ഇഡി കൊച്ചി യൂണിറ്റ്. കസ്റ്റഡിയിലായ ആദ്യ ദിവസം തന്നെ ഭക്ഷണം ഉപേക്ഷിച്ചാണു ശിവശങ്കര്‍ അന്വേഷണ സംഘത്തെ സമ്മര്‍ദത്തിലാക്കിയത്. കഴിഞ്ഞദിവസം ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചതോടെ ഡോക്ടറെ വരുത്തി ആരോഗ്യനില പരിശോധിപ്പിച്ചു.

തുടര്‍ന്നും നിസ്സഹകരിച്ചാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) അഞ്ചാം വകുപ്പു പ്രകാരം സ്വത്തു മരവിപ്പിക്കല്‍ നടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങാം. ശിവശങ്കറിന്റെ ബിനാമി നിക്ഷേപമെന്നു സംശയിക്കുന്ന ഏതു സ്വത്തും അന്വേഷണം തീരുംവരെ മരവിപ്പിക്കാം.
Keywords: On the 2nd day too, Sivashankar did not cooperate with the questions of the ED officials, Kochi, News, Custody, Food, Court, Hospital, Probe, Trending, Kerala.