Follow KVARTHA on Google news Follow Us!
ad

യുഎഇ കോണ്‍സല്‍ ജനറലും അറ്റാഷെയും പണം കടത്തിയതായും സുരക്ഷാ പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ സരിത്ത് സഹായിച്ചുവെന്നും സ്വപ്ന

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Conspiracy,Smuggling,Kerala,
തിരുവനന്തപുരം: (www.kvartha.com 19.10.2020) യുഎഇ കോണ്‍സല്‍ ജനറലും അറ്റാഷെയും പണം കടത്തിയതായും സുരക്ഷാ പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ സരിത്ത് സഹായിച്ചുവെന്നും സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്നയുടെ മൊഴി. സ്വര്‍ണക്കടത്തിനായി ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ചെന്നു നേരത്തെ സരിത്തും മൊഴി നല്‍കിയിരുന്നു. ടെലഗ്രാമില്‍ ഗ്രൂപ്പുണ്ടാക്കിയാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. സിപിഎം കമ്മിറ്റിയെന്നാണ് ഗ്രൂപ്പിന്റെ പേരെന്നും സരിത്ത് പറഞ്ഞിരുന്നു.

തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധ ബിസിനസുകള്‍ നടത്തുന്നതായി സ്വപ്ന മുന്‍പേ വെളിപ്പെടുത്തിയിരുന്നതായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന് (ഇഡി) മൊഴി നല്‍കിയിരുന്നു. ഇത്തരം ഇടപാടുകളെക്കുറിച്ച് 'കോണ്‍സല്‍ ഈസ് ഈറ്റിങ് മാംഗോസ്' എന്ന കോഡ് വാചകം ഉപയോഗിച്ചാണു ജീവനക്കാര്‍ സംസാരിച്ചിരുന്നത്.
Now, UAE Consulate in Kerala under scanner for alleged smuggling of foreign currencies, Thiruvananthapuram, News, Conspiracy, Smuggling, Kerala.

Keywords: Now, UAE Consulate in Kerala under scanner for alleged smuggling of foreign currencies, Thiruvananthapuram, News, Conspiracy, Smuggling, Kerala.

Post a Comment