ദീപിക പദുക്കോണിന്റെ മാനേജര്‍ കരീഷ്മ പ്രകാശിന്റെ വസതിയില്‍ എന്‍ സി ബി റെയ്ഡ്; മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു

 


മുംബൈ: (www.kvartha.com 27.10.2020) ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ മാനേജര്‍ കരീഷ്മ പ്രകാശിന്റെ വസതിയില്‍ എന്‍ സി ബി (നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ) റെയ്ഡ്. റെയ്ഡില്‍ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. കരീഷ്മയുടെ മുംബൈയിലെ വസതിയില്‍ ചൊവ്വാഴ്ച എന്‍ സി ബി നടത്തിയ റെയ്ഡില്‍ ഏകദേശം 1.8 ഗ്രാം ഹാഷിഷ് പിടികൂടി. റിപ്പബ്ലിക് വേള്‍ഡ് ഡോട് കോം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് കരീഷ്മയെ നേരത്തെ എന്‍ സി ബി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.

ഇക്കഴിഞ്ഞ സെപ്തംബറില്‍ റിപ്പബ്ലിക് മീഡിയ നെറ്റ് വര്‍ക്ക് ദീപിക പദുക്കോണും മാനേജര്‍ കരിഷ്മ പ്രകാശും തമ്മിലുള്ള മയക്കുമരുന്ന് ചാറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചാറ്റുകളില്‍, ദീപിക മാനേജരോട് 'മാള്‍', 'ഹാഷ്' എന്നിവ ആവശ്യപ്പെടുന്നതായി കണ്ടിരുന്നു. ഇതിന് വീട്ടിലുണ്ടെന്നായിരുന്നു കരീഷ്മയുടെ മറുപടി.

ദീപിക പദുക്കോണിന്റെ മാനേജര്‍ കരീഷ്മ പ്രകാശിന്റെ വസതിയില്‍ എന്‍ സി ബി റെയ്ഡ്; മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു


ദീപിക പദുക്കോണ്‍ അഡ്മിന്‍ ആയിരുന്ന 'ഡിപി + കാ + ക്വാന്‍' എന്ന ഗ്രൂപ്പിന്റെ ഭാഗമായാണ് ചാറ്റുകള്‍ പുറത്തുവന്നത്. ജയ സാഹയാണ് ഗ്രൂപ്പ് രൂപീകരിച്ചത്. ദീപിക പദുക്കോണ്‍, കരിഷ്മ പ്രകാശ് എന്നിവരായിരുന്നു ഇതിന്റെ അഡ്മിന്‍മാര്‍. വിജയ് സുബ്രഹ്മണ്യം, അനിര്‍ബാന്‍ ദാസ്, നിര്‍മാതാവ് മധു മന്തേന, കെഡബ്ല്യുഎന്‍ സിഇഒ ധ്രുവ ചിത് ഗോപേക്കര്‍ എന്നിവരും അംഗങ്ങളാണ്.

Keywords:  NCB Raids Deepika Padukone's Manager Karishma Prakash's Residence, Drugs Seized, Mumbai, News, Cinema, Actress, Raid, Report, Seized, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia