തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ മുംബൈയിലെ കഫേയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നടിയെ കാര്‍ തടഞ്ഞു നിര്‍ത്തി ഇയാള്‍ ആക്രമിക്കുകയായിരുന്നു. ഞായറാഴ്ച ദുബൈയില്‍ നിന്നും താരം നാട്ടിലേക്ക് തിരിച്ചതായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇരുവരും സൗഹൃദത്തിലായിരുന്നു. യുവാവ് നടിയോട് വിവാഹാഭ്യര്‍ഥന നടത്തിയതോടെ യോഗേഷുമായുള്ള സൗഹൃദം നടി അടുത്തിടെ ഉപേക്ഷിച്ചിരുന്നു. 

നടി സഞ്ചരിച്ചിരുന്ന കാര്‍ തന്റെ ആഡംബര കാറായ ഓഡി കുറകെയിട്ട് തടഞ്ഞ പ്രതി തന്നോട് എന്താണ് സംസാരിക്കാത്തതെന്നും ചോദിച്ച് മാല്‍വിയെ സമീപിക്കുകയും കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു. മൂന്നു കുത്തുകളാണ് ഏറ്റത്. ഒന്ന് വയറിനും ബാക്കി രണ്ടെണ്ണം കൈകളിലും.
Keywords: Mumbai: TV actress assaulted, allegedly for rejecting marriage proposal, Mumbai, News, Actress, Attack, Injured, Hospital, Treatment, Crime, Criminal Case, National, Cinema.