ആരാധകരെ നിരാശരാക്കി ആസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും രോഹിത് പുറത്ത്; പിന്നാലെ താരം പരിശീലിക്കുന്ന ദൃശ്യം പുറത്തുവിട്ട് മുംബൈ, പിന്തുണയുമായി സുനില്‍ ഗാവസ്‌കറും
Oct 27, 2020, 14:21 IST
ദുബൈ: (www.kvartha.com 27.10.2020) ആസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ബിസിസിഐ രോഹിത് ശര്‍മയെ പുറത്താക്കിയത് ആരാധകരെ സംബന്ധിച്ചിടത്തോളം വളരെ നിരാശപ്പെടുത്തുന്നതാണ്. കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കുശേഷമുള്ള പ്രഥമ വിദേശ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെയാണ് കഴിഞ്ഞദിവസം ബിസിസിഐ പ്രഖ്യാപിച്ചത്.
ടീം പുറത്തുവിട്ട റിലീസില്‍ താരത്തിന്റെ പരിക്കിനെക്കുറിച്ചുപോലും യാതൊരു പരാമര്‍ശവും ഉണ്ടായിരുന്നില്ല. 'രോഹിത് ശര്‍മ, ഇഷാന്ത് ശര്‍മ എന്നിവരുടെ പുരോഗതി ബിസിസിഐ മെഡിക്കല്‍ സംഘം വിലയിരുത്തും' എന്ന പരാമര്‍ശം മാത്രമാണ് ഉണ്ടായിരുന്നത്.
ഓസ്‌ട്രേലിയ പോലൊരു കരുത്തരായ ടീമിനെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിനെ, രോഹിത് ശര്‍മയുടെ അഭാവം എങ്ങനെ ബാധിക്കുമെന്ന് ആരാധകര്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് രാത്രിയോടെ മുംബൈ ഇന്ത്യന്‍സ് അടുത്ത വെടി പൊട്ടിച്ചത്. രോഹിത്തിനെ ഒഴിവാക്കി ടീം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ, രോഹിത് നെറ്റ്‌സില്‍ പരിശീലിക്കുന്ന ചിത്രമാണ് മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ടത്. കൂടെയൊരു ക്യാപ്ഷനും: 'നമ്മള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന കാഴ്ച! ഇന്നത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്ന ഹിറ്റ്മാന്‍'!
അതും പോരാഞ്ഞ് രോഹിത് നെറ്റ്‌സില്‍ പരിശീലിക്കുന്ന ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോയും രാത്രി വൈകി ട്വീറ്റ് ചെയ്തു. പരിക്കിന്റെ യാതൊരുവിധ ലാഞ്ചനയും പ്രകടിപ്പിക്കാതെ മൈതാനത്തിന്റെ നാലുപാടും തന്റെ ട്രേഡ് മാര്‍ക്ക് ഷോട്ടുകള്‍ പായിക്കുന്ന രോഹിത്തായിരുന്നു വിഡിയോയില്‍.
ഇതോടെ രോഹിത്തിനെ ടീമില്‍ ഉള്‍പ്പെടുത്താത്തിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചുതുടങ്ങി. ബിസിസിഐയിലെ നശിച്ച രാഷ്ട്രീയമാണ് താരത്തെ പുറത്തിരുത്താന്‍ കാരണമെന്ന ആരോപണവുമായി ഒട്ടേറെ ആരാധകരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിന് ഇക്കുറിയും ടീമില്‍ അവസരം നല്‍കാത്തതും അവര്‍ ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ കുശുകുശുപ്പു തുടങ്ങിയതോടെ, രോഹിത് ശര്‍മയുടെ കാര്യത്തില്‍ ബിസിസിഐ വ്യക്തത വരുത്തണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍ രംഗത്തെത്തി. ഐപിഎലില്‍ തിങ്കളാഴ്ച നടന്ന കിങ്‌സ് ഇലവന്‍ പഞ്ചാബ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിനുശേഷം സംസാരിക്കുമ്പോഴാണ് ഗാവസ്‌കര്‍ ഈ ആവശ്യം ഉയര്‍ത്തിയത്. പരിക്കുമൂലം കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് പുറത്തിരുത്തിയ മായങ്ക് അഗര്‍വാള്‍ ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമില്‍ ഇടംപിടിച്ചതും ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി.
Keywords: Mumbai Indians Post Video Of Rohit Sharma Batting At The Nets After Australia Tour Exclusion, Twitter In Meltdown, Dubai, News, IPL, Criticism, Injured, Video, Rohit Sharma, BCCI, Declaration, Gulf, World.
ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത്, ടീമിന്റെ അവസാന രണ്ടു മത്സരങ്ങളില്‍ പരിക്കുമൂലം കളിച്ചിരുന്നില്ല. പകരം വിന്‍ഡീസ് താരം കീറണ്‍ പൊള്ളാര്‍ഡാണ് ടീമിനെ നയിച്ചത്. രോഹിത് ഉടന്‍ കളത്തിലേക്ക് തിരിച്ചെത്തുമെന്ന് ആരാധകര്‍ കാത്തിരിക്കുമ്പോഴാണ്, ഇടിത്തീ പോലെ ആസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം വന്നത്. കോവിഡ് മുന്‍നിര്‍ത്തി ജംബോ സംഘത്തെ പ്രഖ്യാപിച്ച സെലക്ടര്‍മാര്‍ ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളില്‍ താരത്തിന് ഇടംനല്‍കിയില്ല.

ടീം പുറത്തുവിട്ട റിലീസില്‍ താരത്തിന്റെ പരിക്കിനെക്കുറിച്ചുപോലും യാതൊരു പരാമര്‍ശവും ഉണ്ടായിരുന്നില്ല. 'രോഹിത് ശര്‍മ, ഇഷാന്ത് ശര്‍മ എന്നിവരുടെ പുരോഗതി ബിസിസിഐ മെഡിക്കല്‍ സംഘം വിലയിരുത്തും' എന്ന പരാമര്‍ശം മാത്രമാണ് ഉണ്ടായിരുന്നത്.
ഓസ്‌ട്രേലിയ പോലൊരു കരുത്തരായ ടീമിനെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിനെ, രോഹിത് ശര്‍മയുടെ അഭാവം എങ്ങനെ ബാധിക്കുമെന്ന് ആരാധകര്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് രാത്രിയോടെ മുംബൈ ഇന്ത്യന്‍സ് അടുത്ത വെടി പൊട്ടിച്ചത്. രോഹിത്തിനെ ഒഴിവാക്കി ടീം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ, രോഹിത് നെറ്റ്‌സില്‍ പരിശീലിക്കുന്ന ചിത്രമാണ് മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ടത്. കൂടെയൊരു ക്യാപ്ഷനും: 'നമ്മള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന കാഴ്ച! ഇന്നത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്ന ഹിറ്റ്മാന്‍'!
അതും പോരാഞ്ഞ് രോഹിത് നെറ്റ്‌സില്‍ പരിശീലിക്കുന്ന ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോയും രാത്രി വൈകി ട്വീറ്റ് ചെയ്തു. പരിക്കിന്റെ യാതൊരുവിധ ലാഞ്ചനയും പ്രകടിപ്പിക്കാതെ മൈതാനത്തിന്റെ നാലുപാടും തന്റെ ട്രേഡ് മാര്‍ക്ക് ഷോട്ടുകള്‍ പായിക്കുന്ന രോഹിത്തായിരുന്നു വിഡിയോയില്‍.
ഇതോടെ രോഹിത്തിനെ ടീമില്‍ ഉള്‍പ്പെടുത്താത്തിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചുതുടങ്ങി. ബിസിസിഐയിലെ നശിച്ച രാഷ്ട്രീയമാണ് താരത്തെ പുറത്തിരുത്താന്‍ കാരണമെന്ന ആരോപണവുമായി ഒട്ടേറെ ആരാധകരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിന് ഇക്കുറിയും ടീമില്‍ അവസരം നല്‍കാത്തതും അവര്‍ ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ കുശുകുശുപ്പു തുടങ്ങിയതോടെ, രോഹിത് ശര്‍മയുടെ കാര്യത്തില്‍ ബിസിസിഐ വ്യക്തത വരുത്തണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍ രംഗത്തെത്തി. ഐപിഎലില്‍ തിങ്കളാഴ്ച നടന്ന കിങ്‌സ് ഇലവന്‍ പഞ്ചാബ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിനുശേഷം സംസാരിക്കുമ്പോഴാണ് ഗാവസ്‌കര്‍ ഈ ആവശ്യം ഉയര്‍ത്തിയത്. പരിക്കുമൂലം കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് പുറത്തിരുത്തിയ മായങ്ക് അഗര്‍വാള്‍ ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമില്‍ ഇടംപിടിച്ചതും ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി.
Keywords: Mumbai Indians Post Video Of Rohit Sharma Batting At The Nets After Australia Tour Exclusion, Twitter In Meltdown, Dubai, News, IPL, Criticism, Injured, Video, Rohit Sharma, BCCI, Declaration, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.