Follow KVARTHA on Google news Follow Us!
ad

ഗര്‍ഭിണി ആയിരുന്നിട്ടുകൂടി ഖത്തറിലേക്ക് മധുവിധുവിന് പോകാന്‍ ബന്ധു നിര്‍ബന്ധിച്ചു; യാത്ര ചെയ്താല്‍ കുഴപ്പമില്ലെന്ന് പറഞ്ഞും, തന്റെ പണം നഷ്ടപ്പെടുത്തരുതെന്ന് പറഞ്ഞും വാശി പിടിച്ചു; ഒടുവില്‍ സമ്മര്‍ദത്തിന് വഴങ്ങി ഒഴിവുകാലം ആഘോഷിക്കാന്‍ ദമ്പതികള്‍ യാത്രയായി; പക്ഷേ ആ യാത്ര എത്തിയത് ജയിലറയ്ക്കുള്ളില്‍; ഹൃദയം നുറുങ്ങുന്ന വേദനയുമായി മാതാവ്

#ദേശീയ വാര്‍ത്തകള്‍, #ഇന്നത്തെ വാര്‍ത്തകള്‍, Mumbai,News,Jail,Family,Complaint,Flight,Pregnant Woman,National,
മുംബൈ: (www.kvartha.com 26.10.2020) ഗര്‍ഭിണി ആയിരുന്നിട്ടുകൂടി ഖത്തറിലേക്ക് മധുവിധുവിന് പോകാന്‍ ബന്ധു നിര്‍ബന്ധിച്ചു. യാത്ര ചെയ്താല്‍ കുഴപ്പമില്ലെന്ന് പറഞ്ഞും, തന്റെ പണം നഷ്ടപ്പെടുത്തരുതെന്ന് പറഞ്ഞും വാശി പിടിച്ചു. ഒടുവില്‍ സമ്മര്‍ദത്തിന് വഴങ്ങി ഒഴിവുകാലം ആഘോഷിക്കാന്‍ ദമ്പതികള്‍ യാത്രയായി. പക്ഷേ ആ യാത്ര എത്തിയത് ജയിലറയ്ക്കുള്ളില്‍. 

Mumbai couple jailed in Qatar in drug case: Wish I hadn’t let her go, says woman’s mother, Mumbai, News, Jail, Family, Complaint, Flight, Pregnant Woman, National
മയക്കുമരുന്നു കേസില്‍ ഖത്തറിലെ ജയിലില്‍ കഴിയുന്ന മുഹമ്മദ് ശരീഖ് എന്ന യുവാവും ഭാര്യ ഒനീബ ഖുറൈഷിയും അക്ഷരാര്‍ത്ഥത്തില്‍ ബന്ധുവിന്റെ ചതിയില്‍ കുടുങ്ങുകയായിരുന്നു. ഗര്‍ഭിണിയായ മകളും ഭര്‍ത്താവും ജയിലില്‍ ആയതോടെ ഹൃദയം നുറുങ്ങുന്ന വേദനയുമായി മാതാവ്.

ഒരിക്കലും തങ്ങളുടെ രണ്ടാം മധുവിധുവിനായി ഖത്തറില്‍ പോകാന്‍ മുഹമ്മദ് ശരീഖും ഭാര്യ ഒനീബ ഖുറൈഷിയും തീരുമാനിച്ചിരുന്നില്ല. എന്നാല്‍ ശരീഖിന്റെ ബന്ധു വിവാഹ സമ്മാനമായി അവര്‍ക്ക് നല്‍കിയത് ഖത്തറിലേക്കുള്ള യാത്രയായിരുന്നു. പോകാതിരുന്നാല്‍ അവര്‍ മുടക്കിയ പണം നഷ്ടമാകുമെന്ന് പറഞ്ഞ് ബന്ധു തബസും റിയാസ് ഖുറൈശി ഇരുവരേയും നിര്‍ബന്ധിച്ചു. അങ്ങനെയാണ് ജുലൈയില്‍ തങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ച ആ യാത്രയ്ക്കായി ഇരുവരും പുറപ്പെട്ടത്.

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും ബന്ധു ഇരുവരേയും നിര്‍ബന്ധിച്ചു. ശരീഖിന്റെ വീട്ടുകാരെ പിണക്കേണ്ടെന്ന് ഒനീബയുടെ അമ്മയും നിര്‍ദേശിച്ചു. എന്നാല്‍ മകളുടെ ജീവിതം ഇരുണ്ട തടവറയ്ക്കുള്ളിലാക്കുന്ന യാത്രയാകുമതെന്ന് അറിഞ്ഞിരുന്നെങ്കില്‍ തന്റെ മകളെ ഒരിക്കലും പറഞ്ഞയക്കില്ലായിരുന്നുവെന്ന് ഒനീബയുടെ അമ്മ പര്‍വീന്‍ ഖുറൈശി പറയുന്നു.

2018 മെയ് മാസത്തിലാണ് മുംബൈ സ്വദേശികളായ ഒനീബയും ശരീഖും(ഇരുവര്‍ക്കും 29 വയസ്) വിവാഹിതരാകുന്നത്. ജപ്പാന്‍ ധനകാര്യ സ്ഥാപനമായ ഹ്യോസുംഗിലെ അഡ്മിനിസ്ട്രേറ്റിവ് കണ്‍സള്‍ട്ടന്റായിരുന്നു ശരീഖ്. സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയായിരുന്നു ആ ഖത്തര്‍ യാത്ര. ഒനീബ മുംബൈയിലെ തന്നെ ഒരു സ്വകാര്യ സ്ഥാപനത്തിലെ അസിസ്റ്റന്റ് മാനേജറായിരുന്നു. വിവാഹ ശേഷം ജോലി ഉപേക്ഷിച്ചു. ബാംഗോക്കിലാണ് ദമ്പതികള്‍ ആദ്യം മധുവിധു ആഘോഷിക്കാനായി പോയത്.

ഇതിന് ഒരു വര്‍ഷത്തിന് ശേഷമാണ് ഖത്തര്‍ യാത്രയ്ക്കുള്ള അവസരവുമായി ശരീഖിന്റെ ബന്ധുവായ തബസും എന്ന സ്ത്രീ എത്തുന്നത്. അപ്പോഴേക്കും ഒനീബ ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ഗര്‍ഭിണികള്‍ക്ക് യാത്ര ചെയ്താല്‍ കുഴപ്പമില്ലെന്ന് പറഞ്ഞും, തന്റെ പണം നഷ്ടപ്പെടുത്തരുതെന്ന് പറഞ്ഞും ബന്ധു നിര്‍ബന്ധിച്ചു. ഒടുവില്‍ സമ്മര്‍ദത്തിന് വഴങ്ങി ഖത്തറില്‍ ഒഴിവുകാലം ആഘോഷിക്കാന്‍ ദമ്പതികള്‍ യാത്രയായി. പോകുന്നതിന് മുമ്പ് തബസും ഇവരുടെ കൈവശം ഒരു ബാഗ് നല്‍കി. ഹോട്ടല്‍ മുറിയില്‍ തബസുമിന്റെ സുഹൃത്ത് വന്ന് വാങ്ങിക്കൊള്ളും എന്നായിരുന്നു നിര്‍ദേശം.

മുംബൈയില്‍ നിന്ന് ബംഗളൂരു വഴി ഖത്തറിലേക്കുള്ളതായിരുന്നു ഇവരുടെ വിമാനം. അങ്ങനെ 2019 ജുലൈ ആറിന് ഖത്തറിലെ ഹമ്മാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവരെ സ്വീകരിച്ചത് ഹോട്ടല്‍ അധികൃതരോ, ടൂറിസ്റ്റ് ഗൈഡോ അല്ല മറിച്ച് കസ്റ്റംസ് അധികൃതരാണ്. ഇവരുടെ കൈവശം തബസും നല്‍കിയ ബാഗിലുണ്ടായിരുന്നത് 4.1 കിലോഗ്രാം ഹാശിഷായിരുന്നു.

തങ്ങളുടെ നിരപരാധിത്തം തെളിയിക്കാന്‍ ഇരുവരും ശ്രമിച്ചുവെങ്കിലും ഖത്തര്‍ അധികൃതരോ കോടതിയോ ഇത് ചെവിക്കൊണ്ടില്ല. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇരുവരെയും ജീവതകാലം മുഴുവന്‍ തടവ് ശിക്ഷയ്ക്ക് വിധിച്ചു സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ ഓഫ് ഖത്തര്‍. ഈ വര്‍ഷം ആദ്യം ഖത്തര്‍ ജയിലില്‍ വച്ച് ഒനീബ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ആയത്ത് ഖുറൈശി എന്നാണ് കുഞ്ഞിന്റെ പേര്.

ഡിസംബര്‍ മുതല്‍ ശരീഖിന്റെയും ഒനീബയുടേയും കുടുംബം പ്രധാനമന്ത്രിക്കും മറ്റ് അധികൃതര്‍ക്കും നിരന്തരമായി അപേക്ഷകള്‍ സമര്‍പ്പിക്കുകയാണ്. തബസുമിനും കൂട്ടാളി നിസാം കാരയ്ക്കുമെതിരെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയില്‍ പരാതിയും നല്‍കിയിട്ടുണ്ട്. നിലവില്‍ കേന്ദ്ര സര്‍ക്കാരും, ഇന്ത്യന്‍ എംബസിയും ഇടപെട്ട് ഇരുവരെയും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.

ഞങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന എല്ലാത്തിനും സര്‍ക്കാരിനോട് നന്ദിയുള്ളവരാണ് ഞങ്ങള്‍. ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ പിന്തുടരുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനിടെ കോവിഡ് -19 പകര്‍ച്ച വ്യാധിമൂലം ആറ്- ഏഴ് മാസം നഷ്ടപ്പെടുകയും ചെയ്തു. ഒനിബയും ശരീഖും നിരപരാധികളാണെന്നും അവരെ പ്രതിചേര്‍ത്തവര്‍ എന്‍സിബിയുടെ കസ്റ്റഡിയിലാണെന്നും കാട്ടി ഞങ്ങള്‍ അപ്പീല്‍ സമര്‍പ്പിച്ചാല്‍, ഖത്തറിലെ കോടതി അത് കണക്കിലെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഒനീബയുടെ മാതാവ് പര്‍വീന്‍ പറഞ്ഞു.

ശരീഖിനേയും ഒനീബയേയും പോലെ ഖത്തറിലെ ജയിലില്‍ നിരപരാധികളായ നിരവധി ഇന്ത്യക്കാര്‍ കഴിയുന്നുണ്ട്. തങ്ങളുടെ കുട്ടികള്‍ക്കൊപ്പം അവരും കൂടി പുറത്തുവരണമെന്നാണ് ആഗ്രഹമെന്നും ഈ മാതാവ് പറയുന്നു.

Keywords: Mumbai couple jailed in Qatar in drug case: Wish I hadn’t let her go, says woman’s mother, Mumbai, News, Jail, Family, Complaint, Flight, Pregnant Woman, National.

Post a Comment