Follow KVARTHA on Google news Follow Us!
ad

രാജ്യം മുഴുവനും കൊറോണ ഭീതിയിലിരിക്കെ വിശ്രമിക്കാന്‍ മനസ് അനുവദിക്കുന്നില്ല; 14 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞുമായി അവധി റദ്ദാക്കി ഓഫീസില്‍ തിരിച്ചെത്തി ഐ എ എസ് ഓഫീസര്‍ സൗമ്യ പാണ്ഡെ; കയ്യടിച്ച് സമൂഹം

ദേശീയ വാര്‍ത്തകള്‍,#ഇന്നത്തെ വാര്‍ത്തകള്‍ News,IAS Officer,Child,Lifestyle & Fashion,National,
ഉത്തര്‍പ്രദേശ്: (www.kvartha.com 13.10.2020) രാജ്യം മുഴുവനും കൊറോണ ഭീതിയിലിരിക്കെ വിശ്രമിക്കാന്‍ മനസ് അനുവദിക്കുന്നില്ല. 14 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞുമായി അവധി റദ്ദാക്കി ഓഫീസില്‍ തിരിച്ചെത്തി ഐ എ എസ് ഓഫീസര്‍ സൗമ്യ പാണ്ഡെ. 

കോവിഡ് മഹാമാരിയില്‍ സ്വന്തം ജീവിതത്തേക്കാള്‍ പ്രാധാന്യം സമൂഹത്തിനാണെന്ന ഉറച്ച ബോധ്യവുമായാണ് പ്രസവാനന്തരം പതിനാല് ദിവസം മാത്രം വിശ്രമിച്ച ശേഷം സൗമ്യ തന്റെ കര്‍ത്തവ്യ മേഖലയിലേക്ക് തിരികെ വന്നത്. സൗമ്യയുടെ അര്‍പ്പണ ബോധത്തിന് സമൂഹത്തിന്റെ കയ്യടി ലഭിച്ചിരിക്കയാണ്. ഉത്തര്‍പ്രദേശിലെ മോണ്ടിനഗര്‍ സബ് കലക്ടര്‍ സൗമ്യ പാണ്ഡെയാണ് കൈക്കുഞ്ഞുമായി ഓഫീസില്‍ തിരിച്ചെത്തിയിരിക്കുന്നത്. ഗാസിയാബാദ് ജില്ലയിലെ കോവിഡ് നോഡല്‍ ഓഫീസറാണ് സൗമ്യ.

Modinagar SDM rejoins office 14 days after giving birth to baby girl, News,IAS Officer,Child,Lifestyle & Fashion,National



'ഞാനൊരു ഐഎഎസ് ഉദ്യോഗസ്ഥയാണ്. അതുകൊണ്ട് തന്നെ മറ്റു കാര്യങ്ങളെല്ലാം എന്റെ സര്‍വീസ് കഴിഞ്ഞു മാത്രമേ എനിക്ക് നോക്കാന്‍ സാധിക്കുകയുള്ളു' . 'ഗ്രാമങ്ങളില്‍ പ്രസവത്തിന് തൊട്ടു മുന്‍പ് പോലും സ്ത്രീകള്‍ വീട്ടു ജോലികളും മറ്റും ചെയ്യുന്നുണ്ട്. പ്രസവത്തിന് ശേഷവും അവര്‍ അവരുടെ ജോലികളിലേക്ക് എത്രയും വേഗം തിരികെ പോകുന്നു. എനിക്ക് അതുപോലെ എന്റെ ഭരണ നിര്‍വഹണ ജോലികള്‍ മൂന്നാഴ്ച പ്രായമുള്ള കുഞ്ഞിനൊപ്പം ചെയ്യാന്‍ സാധിക്കുന്നു എന്നത് ദൈവകൃപയാണ്'- സൗമ്യ പറയുന്നു.

എന്റെ ഗര്‍ഭകാലത്തും പ്രസവത്തിനുശേഷവും ജില്ലാ മജിസ്ട്രേറ്റും അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരും എന്നെ പിന്തുണച്ചുവെന്നും സൗമ്യ വ്യക്തമാക്കുന്നു. തന്റെ കര്‍ത്തവ്യത്തില്‍ കുടുംബം പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു. പ്രസവ സമയത്ത് 22 ദിവസത്തെ ലീവ് മാത്രമാണ് സൗമ്യ എടുത്തത്. രണ്ടാഴ്ചയ്ക്ക് ശേഷം ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സമയത്ത് ജോലി ചെയ്യുമ്പോള്‍ എല്ലാ ഗര്‍ഭിണികളും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും സൗമ്യ നിര്‍ദേശിക്കുന്നു.

Keywords: Modinagar SDM rejoins office 14 days after giving birth to baby girl, News,IAS Officer,Child,Lifestyle & Fashion,National.

Post a Comment