റിയാദ്: (www.kvartha.com 29.10.2020) സൗദിയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി അറിയിച്ചു. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് നഗരത്തിന് 10 കിലോ മീറ്റര്‍ തെക്ക് ഭാഗത്ത് ബുധനാഴ്ചയാണ് നേരിയ ഭൂചലനമുണ്ടായതായ്. ബുധനാഴ്ച ഉച്ചക്ക് ശേഷം 2.56നാണ് 3.1 റിക്ടര്‍ സ്കെയിലില്‍ 2.5 കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനമുണ്ടായത്. ദേശീയ ഭൂകമ്പ സെന്ററിന് കീഴിലെ നെറ്റ്വര്‍ക്ക് സ്റ്റേഷനിലാണ് ഭൂചലനം രേഖപ്പെടുത്തിയതെന്നും അതോറിറ്റി ട്വീറ്റ് ചെയ്തു.
സൗദിയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി; ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല
Earth Quake, Minor earthquake recorded in Saudi, no casualties announced
#ലോകവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ