നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയായതോടെയാണ് മുസ്ലീം ലീഗ് എംഎല്‍എയായ ഖമറുദ്ദീനെ മാറ്റുന്നത്. സ്ഥാനത്തുനിന്ന് മാറാന്‍ ഖമറുദ്ദീന്‍ നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു. ഖമറുദ്ദീനെതിരെ ഇതിനോടകം തന്നെ 85ല്‍ അധികം കേസുകളാണ് വിവിധ സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതിനിടെ കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് പോയതോടെ ജോസഫ് ഗ്രൂപ്പിന്റെ മുന്നണിയിലെ സ്ഥാനമാനങ്ങള്‍ വെട്ടിക്കുറച്ചു. കോട്ടയം ജില്ലാ യു ഡി എഫ് അധ്യക്ഷ സ്ഥാനം ജോസഫ് ഗ്രൂപ്പിന് നല്‍കും. പത്തനംതിട്ട ജില്ലാ ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തു. മൂന്നു ജില്ലകളിലെ കണ്‍വീനര്‍ സ്ഥാനം ജോസഫിന് നല്‍കും.
Keywords: MC Qamaruddin MLA removed from UDF district Chairman post, Thiruvananthapuram, News, Trending, Politics, Meeting, Cheating, Kerala.