മഹാരാഷ്ട്ര: (www.kvartha.com 19.10.2020) ലോക്ഡോണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി പ്രവര്‍ത്തനരഹിതമായ ബാഡ് മിന്റണ്‍ കോര്‍ട്ടുകള്‍ തുറക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്ന് ബാഡ് മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഹിമന്ത ബിശ്വ ശര്‍മയോട് മഹാരാഷ്ട്ര ബാഡ് മിന്റണ്‍ അസോസിയേഷന്‍ (എം ബി എ) അഭ്യര്‍ത്ഥിച്ചു.
രണ്ടാഴ്ച മുമ്പ് എംബിഎ പ്രസിഡന്റ് അരുണ്‍ ലഖാനിയും ടൂര്‍ണമെന്റ് സെക്രട്ടറി മങ്കേഷ് കാശികറും സംസ്ഥാന കായിക മന്ത്രി സുനില്‍ കേദാറിനെ സന്ദര്‍ശിച്ച് സംസ്ഥാനത്ത് ബാഡ് മിന്റണ്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടികളും കാണാത്ത സാഹചര്യത്തിലാണ് ഞായറാഴ്ച നാഗ് പൂരില്‍ ഒരു സ്വകാര്യ സന്ദര്‍ശനത്തിലായിരുന്ന ബി എ ഐ മേധാവി ശര്‍മയ്ക്ക് എം ബി എ പ്രസിഡന്റ് അരുണ്‍ ലഖാനി അഭ്യര്‍ത്ഥന അടങ്ങുന്ന കത്ത് കൈമാറിയത്.

മഹാരാഷ്ട്ര സര്‍ക്കാര്‍ അണ്‍ലോക്ക് നടപടിക്രമങ്ങളുടെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ നിരവധി നിര്‍ദേശങ്ങള്‍ ഇതിനകം നല്‍കിയിരുന്നു. വാണിജ്യ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ബാറുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിച്ചെങ്കിലും ഇന്‍ഡോര്‍ കായിക ഇനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ല.
കഴിഞ്ഞ ഏഴു മാസമായി പ്രതീക്ഷയോടെ ഇരിക്കുന്ന സംസ്ഥാനത്തെ ആയിരക്കണക്കിന് ബാഡ് മിന്റണ്‍ കളിക്കാരുടെയും നൂറുകണക്കിന് പരിശീലകരുടെയും വേദനയും അസ്വസ്ഥതയും മനസിലാക്കണമെന്നും സംസ്ഥാനത്തെ നിരവധി മികച്ച കളിക്കാര്‍ പരിശീലനത്തിനായി മറ്റ് സംസ്ഥാനങ്ങളെ സമീപിച്ചാല്‍ അത് നമ്മുടെ സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്നും കത്തില്‍ സൂചിപ്പിച്ചു.
സംസ്ഥാന മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും സംസ്ഥാന മന്ത്രിയുമായ ആദിത്യ താക്കറെയുമായി ഉടന്‍ സംസാരിക്കുമെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മഹാരാഷ്ട്രയിലെ എല്ലാ ജില്ലകളിലും ബാഡ് മിന്റണ്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നും അസം സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രി കൂടിയായ ഹിമന്ത ബിശ്വ ശര്‍മ ഉറപ്പുനല്‍കി.
Keywords: MBA urges BAI president to recommend the government to restart badminton activities, Badminton, Lockdown, Maharashtra, Badminton Association, Badminton Association of India, Himanta Sharma, News, Mumbai badminton, Sports, Badminton coach, Chief Minister, Thackeray, National.