മാരുതി സുസുക്കിയില്‍ നിന്ന് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പൊലീസ്, അര്‍ധസൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ പ്രത്യേക ഓഫറുകള്‍ ലഭിക്കും. കിഴിവുകള്‍ ഒരു മോഡലില്‍ നിന്ന് മറ്റൊന്നിലേക്ക് വ്യത്യാസപ്പെടും എന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കോവിഡ് -19 പകര്‍ച്ചവ്യാധി സമയത്ത് ഉപഭോക്തൃ ചെലവ് പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ ധീരമായ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ (എംഎസ്‌ഐ) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുകയും ആവശ്യകത വര്‍ധിപ്പിക്കുന്നതിനായുളള പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുകയെന്നതും ഞങ്ങളുടെ സഹകരണപരമായ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലായി 10 ദശലക്ഷത്തിലധികം സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നതിനാല്‍ മാരുതി സുസുക്കിയുടെ ഏറ്റവും വലിയ ഉപഭോക്താക്കളാണ് ഇവര്‍. ഇത് മനസ്സില്‍ വച്ചുകൊണ്ട്, സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഞങ്ങള്‍ ഒരു പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു, ഇത് എല്‍ ടി സി എന്‍ കാഷ്‌മെന്റ് ആനുകൂല്യങ്ങള്‍ നേടുന്നതിനൊപ്പം അവരുടെ പ്രിയപ്പെട്ട കാറുകള്‍ വീട്ടിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കും എന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അടുത്തിടെ പ്രഖ്യാപിച്ച എല്‍ ടി സി ക്യാഷ് വൗച്ചര്‍ പദ്ധതി 45 ലക്ഷത്തോളം കേന്ദ്ര സര്‍ക്കാരിനും പ്രതിരോധ ജീവനക്കാര്‍ക്കും ഗുണം ചെയ്യുമെന്നും കമ്പനി അറിയിച്ചു. മൊത്തത്തില്‍, 2021 മാര്‍ച്ച് 31 നകം 28,000 കോടി രൂപ അധിക ഉപഭോക്തൃ ആവശ്യം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആള്‍ട്ടോ, സെലെറിയോ, എസ്-പ്രെസോ, വാഗണ്‍-ആര്‍, ഈക്കോ, സ്വിഫ്റ്റ്, ഡിസയര്‍, ഇഗ്‌നിസ്, ബാലെനോ, വിറ്റാര ബ്രെസ്സ, എര്‍ട്ടിഗ, എക്‌സ്എല്‍ 6, സിയാസ്, എസ് എന്നിവയുള്‍പ്പെടെ എല്ലാ വാഹനങ്ങള്‍ക്കും പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുമെന്ന് മാരുതി സുസുക്കി പറഞ്ഞു.
Keywords: Maruti Suzuki unveils special offers for govt employees with benefits up to Rs 11,000 across models, New Delhi, News, Business, Government-employees, National.