Follow KVARTHA on Google news Follow Us!
ad

പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ കാമുകനൊപ്പം മാതാവ് ഒളിച്ചോടി; ഭര്‍ത്താവിന്റെ പരാതിയില്‍ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു

Accused, Arrest, Children, Complaint, Married woman and lover arrested in Kollam #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊട്ടിയം: (www.kvartha.com 14.10.2020) പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ കാമുകനൊപ്പം മാതാവ് പോയെന്ന പരാതിയില്‍ പോലീസ് യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടറ സ്വദേശിനി അഞ്ജു, കാമുകനായ കൊട്ടിയം സ്വദേശി രഞ്ജിത്ത് എന്നിവരെയാണ് പൂയപ്പളളി പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ പരാതിയിലാണ് കേസ് എടുത്ത് അറസ്റ്റ് ചെയ്തത്. 

News, Kerala, Kollam, State, Love, Police, Mother, Husband, Accused, Arrest, Children, Complaint, Married woman and lover arrested in Kollam


രണ്ടു ദിവസം മുമ്പാണ് വീട്ടില്‍ നിന്ന് അഞ്ജുവിനെ കാണാതായത്. ഒളിച്ചോടിയ അഞ്ജു ഭര്‍ത്താവുമായുളള വിവാഹ ബന്ധം നിലനില്‍ക്കെ തന്നെ രഞ്ജിത്തിനെ വിവാഹം കഴിക്കുകയും ചെയ്തു. പത്തും എട്ടും വയസുളള രണ്ടു മക്കളെ ഉപേക്ഷിച്ചാണ് അഞ്ജു സ്വകാര്യ ബസ് ജീവനക്കാരനായ രഞ്ജിത്തിനൊപ്പം പോയത്. 

കൊല്ലം ഡീസന്റ് മുക്കിലുളള രഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് കേസ് എടുത്ത് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords: News, Kerala, Kollam, State, Love, Police, Mother, Husband, Accused, Arrest, Children, Complaint, Married woman and lover arrested in Kollam

Post a Comment