ചിലപ്പോഴൊക്കെ ഈ കടല്‍ പോലെയാണ് ഞാന്‍, ശാന്തമായി കിടക്കുന്ന മനസ്സ് സുനാമിപോലെ ഇടയ്ക്ക് രൗദ്രമാകും; ബോള്‍ഡ് ലുക്കില്‍ കരിക്ക് എന്ന വെബ് സീരീസിലൂടെ പ്രേക്ഷക പ്രിയം നേടിയ അമേയ

 





കൊച്ചി: (www.kvartha.com 25.10.2020) മലയാള നടിയും മോഡലുമായ അമേയ മാത്യു രസകരമായ അടിക്കുറിപ്പുകളോടെ തന്റെ ഏറ്റവും പുതിയ ബോള്‍ഡ് ലുക്ക് ഫോട്ടോകള്‍ പങ്കിട്ടു. നിരന്തരം പല തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ നടത്തുന്ന അമേയ ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ അമേയയുടെ പുതിയ ചിത്രവും അതിനുള്ള ക്യാപ്ഷനും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു

ചിലപ്പോഴൊക്കെ ഈ കടല്‍ പോലെയാണ് ഞാന്‍, ശാന്തമായി കിടക്കുന്ന മനസ്സ് സുനാമിപോലെ ഇടയ്ക്ക് രൗദ്രമാകും; ബോള്‍ഡ് ലുക്കില്‍ കരിക്ക് എന്ന വെബ് സീരീസിലൂടെ പ്രേക്ഷക പ്രിയം നേടിയ അമേയ


'ചിലപ്പോഴൊക്കെ ഈ കടല്‍ പോലെയാണ് ഞാനെന്ന് എനിക്ക് തോന്നിയിട്ടുണ്ട്... കടല്‍പോലെ ശാന്തമായി കിടക്കുന്ന മനസ്സ് സുനാമിപോലെ ഇടയ്ക്ക് രൗദ്രമാകാറുണ്ട് !'- എന്നായിരുന്നു താരം കുറിച്ചത്.

നിരവധി ചിത്രങ്ങളിലൂടെയും കരിക്ക് എന്ന വെബ് സീരീസിലൂടെയും പ്രേക്ഷക പ്രിയം നേടിയ പ്രിയങ്കരിയാണ് അമേയ. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളില്‍ അമേയ വേഷമിട്ടിരുന്നു. മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് ആണ് നടിയുടെ പുതിയ ചിത്രം.

Keywords: News, Kerala, State, Kochi, Actress, Cinema, Model, Social Network, Entertainment, Instagram, Photo, Malayalam actress and model Ameya Mathew shared her latest bold look photos with stunning captions
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia