എം ശിവശങ്കര്‍ കേന്ദ്ര ഏജന്‍സികള്‍ കസ്റ്റഡിയിലെടുക്കുന്ന കേരളത്തിലെ ആദ്യ ഐഎഎസ് ഓഫിസര്‍; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുന്നതും ഇതാദ്യം

 


തിരുവനന്തപുരം: (www.kvartha.com 28.10.2020) കേന്ദ്ര ഏജന്‍സികള്‍ കസ്റ്റഡിയിലെടുക്കുന്ന കേരളത്തിലെ ആദ്യ ഐഎഎസ് ഓഫിസറാണ് എം ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുന്നതും ഇതാദ്യമാണ്.

അതേസമയം അഴിമതിക്കേസില്‍ ജയിലിലാകുന്ന കേരളത്തിലെ ആദ്യ ഐഎഎസുകാരന്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജാണ്. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ അഴിമതി കണ്ടെത്തിയെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണു സൂരജിനെ റിമാന്‍ഡ് ചെയ്തത്. സര്‍വീസില്‍ നിന്ന് വിരമിച്ചശേഷമായിരുന്നു ഇദ്ദേഹത്തിന്റെ അറസ്റ്റ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് വിജിലന്‍സ്. എം ശിവശങ്കര്‍ കേന്ദ്ര ഏജന്‍സികള്‍ കസ്റ്റഡിയിലെടുക്കുന്ന കേരളത്തിലെ ആദ്യ ഐഎഎസ് ഓഫിസര്‍; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുന്നതും ഇതാദ്യം

തിരുനെല്ലി കാട്ടില്‍ വര്‍ഗീസിനെ വെടിവച്ചു കൊന്നുവെന്ന കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍നായരുടെ 1998ലെ വെളിപ്പെടുത്തലോടെയാണ് മുന്‍ ഐജി ലക്ഷ്മണ കേസില്‍ പ്രതിയായി ജയിലിലായത്. 2010ല്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചെങ്കിലും പ്രതിയുടെ അനാരോഗ്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ശിക്ഷ ഇളവു ചെയ്തതോടെ ജയില്‍ മോചിതനായി.

അഴിമതിക്കേസില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിനെ വിജിലന്‍സ് പ്രതി ചേര്‍ത്തിരുന്നു. സര്‍ക്കാരിനെ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ സസ്‌പെന്‍ഷനിലായതിനുശേഷം ഈ വര്‍ഷം വിരമിച്ചു. ലാവ്ലിന്‍ കേസില്‍ മുന്‍ ഊര്‍ജവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മോഹനചന്ദ്രന്‍ പ്രതിയായി.

Keywords:  M Sivasankar first IAS officer in Kerala taken into custody of central agencies, Thiruvananthapuram, News, Politics, IAS Officer, Custody, Corruption, Chief Minister, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia