കൊച്ചി: (www.kvartha.com 28.10.2020) നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ബുധനാഴ്ച രാവിലെയാണ് ജാമ്യാപേക്ഷ തളളിയത്. ശിവശങ്കരനെതിരെ തെളിവുണ്ട് എന്ന് കോടതി നിരീക്ഷിച്ചതായാണ് പ്രാഥമിക റിപോര്‍ട്ട്.
ഇതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലെത്തി ഇ ഡി ഉദ്യോഗസ്ഥര്‍ ശിവശങ്കരനെ കസ്റ്റഡിയിലെടുത്തു. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. കസ്റ്റഡിയിലെടുത്ത ശിവശങ്കരനെ കൊച്ചിയിലെ ഇ ഡി ഓഫീസിലേക്ക് കൊണ്ടുപോയതായാണ് റിപോര്‍ട്ട്.