യുഡിഎഫില്‍ പ്രതിസന്ധി ഇല്ല, എല്‍ഡിഎഫ് ആണ് പ്രതിസന്ധിയില്‍; മാണിസാറിന് സാധിക്കാത്തത് ജോസ് കെ മാണിക്ക് സാധിക്കില്ലെന്ന് എം എം ഹസന്‍

തിരുവനന്തപുരം: (www.kvartha.com 18.10.2020) യുഡിഎഫില്‍ പ്രതിസന്ധി ഇല്ലെന്നും, എല്‍ഡിഎഫ് ആണ് പ്രതിസന്ധിയിലെന്നും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഹസന്‍ ഇക്കാര്യം പറഞ്ഞത്. യുഡിഎഫ് കണ്‍വീനര്‍ ആയതിനുശേഷം ആദ്യമായാണ് എംഎം ഹസന്‍ പാണക്കാട് എത്തുന്നത്. 

ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് ഹസന്‍ പാണക്കാട്ടെത്തിയത്. വരാനിരിക്കുന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ കൂടി കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. യുഡിഎഫ് കൂടുതല്‍ കെട്ടുറപ്പോടെ മുന്നോട്ടുപോവുമെന്ന് ചര്‍ച്ചക്ക് ശേഷം ഹൈദരലി തങ്ങള്‍ പ്രതികരിച്ചു.


M M Hassan visits Panakkad Hyderali Shihab Thangal, Thiruvananthapuram,News,Politics,M.M Hassan,Meeting,UDF,LDF,Kerala Congress (m),Kerala

കെ എം മാണിയും എ കെ ആന്റണിയും എല്‍ ഡി എഫില്‍ നിന്ന് രണ്ട് വര്‍ഷത്തിനകം തിരിച്ചു വന്നു. ജോസ് കെ മാണിയും അധികകാലം തുടരില്ല. മാണി സാറിന് സാധിക്കാത്തത് ജോസ് കെ മാണിക്ക് സാധിക്കില്ലെന്നും എം എം ഹസന്‍ പറഞ്ഞു.

മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Keywords: M M Hassan visits Panakkad Hyderali Shihab Thangal, Thiruvananthapuram,News,Politics,M.M Hassan,Meeting,UDF,LDF,Kerala Congress (m),Kerala.

Post a Comment

Previous Post Next Post