പേളി മാണിയുടെ ആദ്യ ബോളിവുഡ് ചിത്രം 'ലൂഡോ'യുടെ ട്രെയിലര്‍ ഇരുകൈകളോടും സ്വീകരിച്ച് മലയാളി പ്രേക്ഷകര്‍; നന്ദി പറഞ്ഞ് താരം

 


മുംബൈ: (www.kvartha.com 21.10.2020) മലയാളത്തില്‍ നിന്നും ഒരു നടി കൂടി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അവതാരക, അഭിനേത്രി എന്നീ നിലകളിലൊക്കെ ശ്രദ്ധനേടിയ പേളി മാണിയാണ് ലുഡോ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. 

അഭിഷേക് ബച്ചനും ആദിത്യറോയ് കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തത് അനുരാഗ് ബസുവാണ്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസിനെത്തിയിരുന്നു. ഡാര്‍ക്ക് കോമഡി പരീക്ഷണചിത്രമാണ് ലുഡോ. രാജ്കുമാര്‍ റാവു, പങ്കജ് ത്രിപാദി, സന്യ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, റോഹിത് സറഫ് തുടങ്ങിയ പ്രഗത്ഭരും ചിത്രത്തിലുണ്ട്. പേളി മാണിയുടെ ആദ്യ ബോളിവുഡ് ചിത്രം 'ലൂഡോ'യുടെ ട്രെയിലര്‍ ഇരുകൈകളോടും സ്വീകരിച്ച് മലയാളി പ്രേക്ഷകര്‍; നന്ദി പറഞ്ഞ് താരം

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓടിടി റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ലോകമെമ്പാടുമുള്ള 190 രാജ്യങ്ങളില്‍ നവംബര്‍ 12 ന് നെറ്റ് ഫ് ളിക്‌സ് വഴി ചിത്രം റിലീസ് ചെയ്യും.

അതിനിടെ ട്രെയിലറിന് മലയാളി പ്രേക്ഷകര്‍ നല്‍കിയ സ്വീകാര്യതയ്ക്ക് നന്ദി പറയുകയാണ് പേളി മാണി. ചിത്രത്തില്‍ ഒരു മലയാളി നഴ്സിന്റെ വേഷമാണ് തനിക്കെന്നും ബോളിവുഡിലെ തന്റെ ആദ്യ ഷോട്ട് അഭിഷേക് ബച്ചനൊപ്പമായിരുന്നുവെന്നും വളരെ കൂളായൊരു വ്യക്തിയാണ് അഭിഷേക് എന്നും മുന്‍പൊരിക്കല്‍ പേളി പറഞ്ഞിരുന്നു.

'അദ്ദേഹം എന്നെയെപ്പോഴും ചാച്ചി എന്നു വിളിക്കും, ഞാനത് ചേച്ചി എന്നു തിരുത്തിക്കൊണ്ടേയിരുന്നു,' അഭിഷേകിനൊപ്പമുള്ള അനുഭവങ്ങള്‍ പേളി പങ്കുവയ്ക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പേളി. ബിഗ് ബോസില്‍ ഇരിക്കുമ്പോഴാണ് അനുരാഗ് ബസു ചിത്രത്തില്‍ നിന്നും ഓഫര്‍ വരുന്നതെന്നും ഒരു സ്വപ്നം പോലെയാണ് തോന്നിയതെന്നുമാണ് പേളി പറഞ്ഞത്.

Keywords:  Ludo Trailer: Abhishek Bachchan, Aditya Roy Kapur, Rajkummar Rao, Pankaj Tripathi Roll The Dice On The Board game Of Life, Mumbai, News, Bollywood, Cinema, Actress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia