Follow KVARTHA on Google news Follow Us!
ad

കൂട്ട കോപ്പിയടി: ബി ടെക് മൂന്നാം സെമസ്റ്റര്‍ പരീക്ഷ റദ്ദാക്കി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Examination,Students,Mobile Phone,Cancelled,Education,Kerala,
തിരുവനന്തപുരം: (www.kvartha.com 24.10.2020) പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ബി ടെക് മൂന്നാം സെമസ്റ്റര്‍ പരീക്ഷ സാങ്കേതിക സര്‍വകലാശാല റദ്ദാക്കി. വെള്ളിയാഴ്ച നടത്തിയ പരീക്ഷയില്‍ അഞ്ച് കോളജുകളില്‍ ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍.

ബി ടെക് മൂന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയിലാണ് ക്രമക്കേട് നടന്നത്. പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നാണ് കോപ്പിയടി നടത്തിയതെന്നാണ് കണ്ടെത്തിയത്. കണക്ക് വിഷയത്തിന്റെ സപ്ലിമെന്ററി പരീക്ഷയായിരുന്നു വെള്ളിയാഴ്ച നടന്നത്. 
KTU cancels B.Tech 3rd semester exam after mass copying, Thiruvananthapuram, News, Examination, Students, Mobile Phone, Cancelled, Education, Kerala

വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഉത്തരങ്ങള്‍ കൈമാറിയത്. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്‍വിജിലേറ്റര്‍മാര്‍ ശാരീരിക അകലം പാലിച്ചത് മറയാക്കിയാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം.

Keywords: KTU cancels B.Tech 3rd semester exam after mass copying, Thiruvananthapuram, News, Examination, Students, Mobile Phone, Cancelled, Education, Kerala.

Post a Comment