മലയാളി യുവാവിനെ മസ്‌കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മസ്‌കത്ത്: (www.kvartha.com 18.10.2020) മലയാളി യുവാവിനെ മസ്‌കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി സല്‍മാനെ (28)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി സ്ഥലത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് താമസ സ്ഥലത്ത് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സല്‍മാന്‍ അവിവാഹിതനാണ്. മാതാവ് നേരത്തെ മരണപ്പെട്ടിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Kerala youth found dead in Oman,Muscat,News,Dead,Dead Body,Malayalee,Phone call,Gulf,World

Keywords: Kerala youth found dead in Oman,Muscat,News,Dead,Dead Body,Malayalee,Phone call,Gulf,World.

Post a Comment

Previous Post Next Post