കരിപ്പൂര്‍ വിമാനാപകടം: 660 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി
Oct 31, 2020, 21:30 IST
കൊണ്ടോട്ടി: (www.kvartha.com 31.10.2020) കരിപ്പൂരിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടത്തില്‍ 660 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷൂറന്‍സ് ക്ലെയിം തുകയാണ് ഇത്. ആഗോള ഇന്‍ഷൂറന്‍സ് കമ്പനികളും ഇന്ത്യന്‍ ഇന്‍ഷൂറന്‍സ് കമ്പനികളും ചേര്‍ന്നാണ് തുക നല്‍കുകയെന്നണ് വിവരം. പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് 373.83 കോടി രൂപ നല്‍കുക. ആഗസ്റ്റ് ഏഴിനാണ് റണ്‍വേയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം കരിപ്പൂരില്‍ ദുരന്തം വിതച്ചത്.
89 ദശലക്ഷം ഡോളറാണ് കമ്പനികള്‍ കണക്കാക്കിയ നഷ്ടം. ഇതില്‍ 38 ദശലക്ഷം ഡോളര്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍ക്കുകയും 51 ദശലക്ഷം ഡോളര്‍ വിമാനത്തിന് സംഭവിച്ച നഷ്ടം നികത്താന്‍ നല്‍കുകയും ചെയ്യുമെന്നാണ് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി പറയുന്നത്.
അപകടത്തില്‍ പൈലറ്റും, കോ പൈലറ്റും അടക്കം 21 പേര്‍ മരണപ്പെട്ടു. അടിയന്തര സഹായം യാത്രക്കാര്‍ക്ക് എത്തികാന്‍ മൂന്നരക്കോടി രൂപയാണ് ചെലവായത്. അപകടത്തില്‍ പെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഒരാഴ്ച മുമ്പ് സംഭവസ്ഥലത്ത് നിന്ന് മാറ്റിയിരുന്നു.
Keywords: Kozhikode, Kerala, News, Airport, Air Plane, Crash, Karipur Airport, Compensation, Karipur plane crash: decision has been taken to pay compensation of Rs 660 crore
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.