Follow KVARTHA on Google news Follow Us!
ad

കേന്ദ്രമന്ത്രി വി മുരളീധരന്റെ കുടുംബസ്വത്തല്ല സിബിഐ; സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെ മാത്രമേ കേസുകള്‍ ഏറ്റെടുക്കാവൂ, പൊലീസ് അന്വേഷിക്കുന്ന കേസുകള്‍ ഏറ്റെടുക്കുന്ന നിലപാട് ശരിയല്ലെന്നും കാനം രാജേന്ദ്രന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,CPI(M),Probe,CBI,Allegation,Minister,Politics,BJP,Kerala,
തിരുവനന്തപുരം: (www.kvartha.com 24.10.2020) കേന്ദ്രമന്ത്രി വിമുരളീധരന്റെ കുടുംബസ്വത്തല്ല സിബിഐ. മറിച്ച് രാജ്യത്തിന്റെ അന്വേഷണ ഏജന്‍സിയാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെ മാത്രമേ കേസുകള്‍ സിബിഐ ഏറ്റെടുക്കാവൂ എന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊലീസ് അന്വേഷിക്കുന്ന കേസുകള്‍ ഏറ്റെടുക്കുന്ന നിലപാട് ശരിയല്ല. സംസ്ഥാനം ആവശ്യപ്പെടുന്ന കേസുകള്‍ സിബിഐ ഏറ്റെടുക്കുന്നില്ല. ഇക്കാര്യത്തില്‍ സിബിഐ വിവേചനം കാണിക്കുന്നുണ്ടെന്നും കാനം ആരോപിച്ചു.

സിബിഐ അന്വേഷണം നടത്തുന്നെങ്കില്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്കെതിരെയും വേണ്ടതല്ലേ. കശുവണ്ടി വികസന കോര്‍പറേഷന്‍ തോട്ടണ്ടി അഴിമതിക്കേസില്‍ വിചാരണയ്ക്കു സര്‍ക്കാര്‍ അനുമതി നിഷേധിച്ചതില്‍ തെറ്റില്ല. വിചാരണ ചെയ്യണമെങ്കില്‍ സര്‍ക്കാരിനു കൂടി പൂര്‍ണബോധ്യം ഉണ്ടാകണമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.Kanam Rajendran against V Muraleedharan, Thiruvananthapuram, News, CPI(M), Probe, CBI, Allegation, Minister, Politics, BJP, Kerala

സിബിഐ അന്വേഷണം വിലക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്തെത്തിയിരുന്നു. ലൈഫ് മിഷനുള്‍പ്പെടെയുള്ള തീവെട്ടിക്കൊള്ള പുറത്തുവരുമെന്നതിനാലാണ് സിബിഐക്ക് പൂട്ടിടാനുള്ള ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു.

Keywords: Kanam Rajendran against V Muraleedharan, Thiruvananthapuram, News, CPI(M), Probe, CBI, Allegation, Minister, Politics, BJP, Kerala.

Post a Comment