Follow KVARTHA on Google news Follow Us!
ad

മഞ്ഞ ചൂരിദാറില്‍ രാജകുമാരിയെപ്പോലെ തിളങ്ങി കാജല്‍ അഗര്‍വാളിന്റെ ഹാല്‍ദി; ചടങ്ങുകളുടെ വീഡിയോ വൈറല്‍

Marriage, Haldi, Bride, Kajal Aggarwal and Gautam Kitchlu wedding: Bride-to-be shares special moments from her haldi #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്


ചെന്നൈ: (www.kvartha.com 30.10.2020) തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാളിന്റെ വിവാഹമാണ്. കാജലിന്റെ ഫാന്‍ പേജുകളിലെല്ലാം മഞ്ഞ ചൂരിദാറില്‍ തിളങ്ങിയ കാജലിന്റെ ചിത്രങ്ങളും. വിവാഹത്തിന് മുന്നോടിയായി നടന്ന ഹാല്‍ദി ചടങ്ങില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. 

മുഖത്ത് മഞ്ഞള്‍ പൂശിയുള്ള കാജലിന്റെ ചിത്രമാണ് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടത്. പൂക്കള്‍ കൊണ്ടുള്ള മാലയും കമ്മലും നെറ്റിച്ചുട്ടിയുമൊക്കെയാണ് കാജല്‍ അണിഞ്ഞ ആഭരണങ്ങള്‍. വെള്ള കുര്‍ത്തയും കറുത്ത നെഹറു ജാക്കറ്റുമായിരുന്നു വരന്‍ ഗൗതമിന്റെ വേഷം. 

News, National, India, Entertainment, Chennai, Cinema, Actress, Marriage, Haldi, Bride, Kajal Aggarwal and Gautam Kitchlu wedding: Bride-to-be shares special moments from her haldi


നേരത്തെ ബാച്ചിലര്‍ പാര്‍ട്ടിയുടെയും മെഹന്ദി ചടങ്ങിന്റെയും ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ മാസം ആദ്യമാണ് വിവാഹിതയാകുന്നു എന്ന സന്തോഷ വാര്‍ത്ത കാജല്‍ പുറത്തുവിട്ടത്. വിവാഹശേഷവും സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞു.
View this post on Instagram

#kajgautkitched 💛

A post shared by Kajal Aggarwal (@kajalaggarwalofficial) on


കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുക്കുക. മുംബൈ സ്വദേശിയായ വ്യവസായി ഗൗതം കിച്‌ലുവാണ് വരന്‍.

 

Keywords: News, National, India, Chennai, Entertainment, Cinema, Actress, Marriage, Haldi, Bride, Kajal Aggarwal and Gautam Kitchlu wedding: Bride-to-be shares special moments from her haldi

Post a Comment