Follow KVARTHA on Google news Follow Us!
ad

നിയമസഭയിലെ കയ്യാങ്കളി; ജാമ്യം കിട്ടാന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ കെട്ടിവച്ചത് 35,000 രൂപ വീതം

#കേരള വാര്‍ത്തകള്‍, #ഇന്നത്തെ വാര്‍ത്തകള്‍ Thiruvananthapuram,News,Politics,Bail,Ministers,Court,Kerala,
തിരുവനന്തപുരം: (www.kvartha.com 28.10.2020) നിയമസഭയിലെ കയ്യാങ്കളി കേസില്‍ മന്ത്രിമാരായ ഇപി ജയരാജന്‍, കെടി ജലീല്‍ എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ആറ് ഇടത് നേതാക്കള്‍ പ്രതികളായിട്ടുള്ള കേസില്‍ എല്ലാ പ്രതികളും വിടുതല്‍ ഹര്‍ജി ഫയല്‍ ചെയ്തു. കേസ് അടുത്ത മാസം പന്ത്രണ്ടിന് പരിഗണിക്കും. 35,000 രൂപ വീതം കെട്ടിവച്ചാണ് ജാമ്യം.

നിയമസഭാ കയ്യാങ്കളി കേസില്‍ തിരുവനന്തപുരം സിജെഎം കോടതിയിലെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തളളിയിരുന്നു. 2015ല്‍ ആണ് ബാര്‍ കോഴ വിവാദത്തില്‍പ്പെട്ട കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ നിയമസഭയില്‍ കയ്യാങ്കളിയുണ്ടായത്.K T Jaleel and E P Jayarajan get bail in Kerala legislative assembly ruckus case, Thiruvananthapuram, News, Politics, Bail, Ministers, Court, Kerala

സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ട അസാധാരണ പ്രതിഷേധത്തില്‍ രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് ഇടത് നേതാക്കള്‍ക്കെതിരായ കേസ്. പൊതുമുതല്‍ നശിപ്പിച്ച കേസ് റദ്ദാക്കാനാനാകില്ലെന്ന് നേരത്തെ വിചാരണ കോടതി വ്യക്തമാക്കിയിരുന്നു.

Keywords:  K T Jaleel and E P Jayarajan get bail in Kerala legislative assembly ruckus case, Thiruvananthapuram, News, Politics, Bail, Ministers, Court, Kerala.

Post a Comment