ജോസ് കെ മാണി കാട്ടിയത് അബദ്ധം, മുന്നണി വിടാതെ നോക്കണമായിരുന്നുവെന്നും കെ മുരളീധരന്‍

 


കോഴിക്കോട്: (www.kvartha.com 16.10.2020) കാട്ടിയത് അബദ്ധമാണെന്നും കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം മുന്നണി വിടാതെ നോക്കണമായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. ഇരുഭാഗത്തും വിട്ടുവീഴ്ച വേണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ കരുണാകരന്റെ കാലത്ത് ആരും മുന്നണി വിട്ടുപോയിട്ടില്ല. പിളര്‍ന്ന കേരള കോണ്‍ഗ്രസുകളെയെല്ലാം അദ്ദേഹം കൂടെനിര്‍ത്തിയിട്ടേയുള്ളൂവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കേവലം ജില്ലാ പഞ്ചായത്ത് സീറ്റിന്റെ പേരിലാണ് മുന്നണിക്കു പുറത്തുപോയത്. കൂടുതല്‍ കക്ഷികള്‍ മുന്നണി വിട്ടുപോയാല്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കും. കെ എം മാണിയും ആര്‍ ബാലകൃഷ്ണപിള്ളയും വീരേന്ദ്ര കുമാറും എല്ലാം ചേര്‍ന്നതായിരുന്നു പ്രബലമായ യുഡിഎഫ് മുന്നണി. അവരില്‍ ചിലര്‍ ഇന്നില്ലെങ്കിലും പിന്‍മുറക്കാര്‍ എല്‍ഡിഎഫിനൊപ്പമാണ്. ചര്‍ച്ച ചെയ്താല്‍ തീരാവുന്ന പ്രശ്‌നങ്ങളേ അവര്‍ക്കെല്ലാം ഉണ്ടായിരുന്നുള്ളൂവെന്നാണ് തനിക്കു തോന്നുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

ജോസ് കെ മാണി കാട്ടിയത് അബദ്ധം, മുന്നണി വിടാതെ നോക്കണമായിരുന്നുവെന്നും കെ മുരളീധരന്‍


Keywords:  K Muraleedharan response on Kerala Congress (M) joins LDF, Kozhikode,News,Politics,Trending,K.Muraleedaran,Jose K Mani,Criticism,Kerala Congress (m),Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia