'ജ്വാല'; ഹത്രാസ് കുടുംബത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് അമ്മത്തൊട്ടിലിലെ പുതിയ അതിഥിക്ക് പേരിട്ടു

 


തിരുവനന്തപുരം: (www.kvartha.com 13.10.2020) സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം 'ഹൈടെക്ക് ' അമ്മത്തൊട്ടിലില്‍ വീണ്ടും മണികിലുക്കം. കോവിഡ് കാലത്ത് ഒരു ഇടവേളയ്ക്ക് ശേഷമാണ് തിങ്കളാഴ്ച വൈകുന്നേരം പുതിയ അതിഥിയുടെ വരവ്. ഇത്തവണ രണ്ടര കിലോഗ്രാം ഭാരമുള്ള ആരോഗ്യവതിയായ ഏഴുദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് അതിഥി. അവളുടെ വരവ് അറിയിച്ചു കൊണ്ട് ഹൈടെക്ക് തൊട്ടിലില്‍ നിന്നും ദത്തെടുക്കല്‍ കേന്ദ്രത്തിലേയ്ക്ക് മണിയൊച്ചയും മോണിറ്ററില്‍ കുട്ടിയുടെ ചിത്രവും തെളിഞ്ഞു.

ഉടന്‍ തന്നെ സമിതിയിലെ അമ്മമാര്‍ അരികിലെത്തി. വിവരമറിഞ്ഞ ഉടന്‍ ഓ 
ഫീസിലുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി ഡോ.ഷിജൂഖാനും ട്രഷറര്‍ ആര്‍ രാജുവും അമ്മത്തൊട്ടിലില്‍ എത്തി അതിഥിയെ സ്വീകരിച്ചു. തുടര്‍ന്ന് കുട്ടിയെ സമിതിയിലെ ദത്തെടുക്കല്‍ കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോ 
യി. അതിനുശേഷം തൈക്കാട് കുട്ടികളുടെ ആശുപത്രിയിലെത്തിച്ച് കോവിഡ് പരിശോധനയും നടത്തി.  'ജ്വാല'; ഹത്രാസ് കുടുംബത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് അമ്മത്തൊട്ടിലിലെ പുതിയ അതിഥിക്ക് പേരിട്ടു

ഇത്തവണയും പേരിടലില്‍ സമിതി വ്യത്യസ്തത കാത്തു സൂക്ഷിച്ചു. യു പിയിലെ ഹത്രാസില്‍ ക്രൂര പീഡനത്തിന് ഇരയായ പത്തൊന്‍പതുകാരിയുടെ സംഭവം രാജ്യത്തെയാകെ നടുക്കിയിരുന്നു. ദളിത് വിഭാഗങ്ങള്‍ക്കു
നേരെ നടക്കുന്ന അതിക്രമത്തെ അപലപിച്ചു കൊണ്ട് രാജ്യത്ത് ജനമനസുകളില്‍ പ്രതിഷേധ ജ്വാല പടര്‍ന്നു കഴിഞ്ഞു. ഈ സാഹചര്യ ത്തില്‍ രാജ്യവ്യാപകമായി പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഹത്രാസ് കുടുംബത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടും അമ്മത്തൊട്ടിലിലെ പുതിയ അതിഥിക്ക് 'ജ്വാല' എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഡോ. ഷിജൂഖാന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

സംസ്ഥാനത്ത് അമ്മത്തൊട്ടില്‍ സ്ഥാപിച്ചതിനു ശേഷം ലഭിക്കുന്ന 290-ാമത്തെ കുട്ടിയാണ് 'ജ്വാല'.തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന 139-ാമത്തെ കുരുന്നും. കുഞ്ഞിന്റെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ അവകാശികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.

Keywords:   'Jwala'; Ammathottil New guest name, Thiruvananthapuram,News,Child,Office,Lifestyle & Fashion,Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia