SWISS-TOWER 24/07/2023

ഇടതുമുന്നണിയിൽ ചേക്കാറാനുള്ള ജോസ് കെ മാണിയുടെ തീരുമാനം ആത്മഹത്യാപരം: ജി ദേവരാജന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം:  (www.kvartha.com 14.10.2020) ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാടേ പരാജയപ്പെടുകയും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പര്യായമായി മാറുകയും ചെയ്ത ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക് ചേക്കേറുവാനുള്ള കേരളാ കോണ്‍ഗ്രസ്‌ നേതാവ് ജോസ് കെ മാണിയുടെ തീരുമാനം ആത്മഹത്യാപരമാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ അഭിപ്രായപ്പെട്ടു.

ഇടതുമുന്നണിയിൽ ചേക്കാറാനുള്ള ജോസ് കെ മാണിയുടെ തീരുമാനം ആത്മഹത്യാപരം: ജി ദേവരാജന്‍
Aster mims 04/11/2022

ഐക്യ ജനാധിപത്യ മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച് നേരേ എതിര്‍ദിശയിലുള്ള മുന്നണിയിലേക്ക് പോകുമ്പോള്‍ നിലവിലെ മുന്നണി ബന്ധം മൂലം ലഭിച്ച എല്ലാ സ്ഥാനമാനങ്ങളും രാജിവച്ചിട്ടു പോകുന്നതാണ് രാഷ്ട്രീയ മര്യാദ. തന്‍റെ രാഷ്ട്രീയ ജീവിതത്തിലുടനീളം കെ എം മാണി ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിനു തികച്ചും കടക വിരുദ്ധമായ നിലപാടാണ് ജോസ് കെ മാണി സ്വീകരിച്ചതെന്നും ദേവരാജന്‍ അഭിപ്രായപ്പെട്ടു.


Keywords:  Thiruvananthapuram, Kerala, News, Jose K Mani, Congress, LDF, Politics,  G Devarajan, Jose K. Mani's decision to join Left  is suicidal: G Devarajan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia