Follow KVARTHA on Google news Follow Us!
ad

'ചൊറിയാന്‍'വന്ന കോലിയെ തുറിച്ചുനോക്കി, പിന്നെ മൗനം: ബാംഗ്ലൂര്‍ നായകനെ നിലയ്ക്കുനിര്‍ത്തിച്ച സൂര്യകുമാറിന്റെ വിഡിയോ വൈറല്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, Abu Dhabi,News,IPL,Video,Cricket,Sports,Virat Kohli,Gulf,World,
അബൂദബി: (www.kvartha.com 29.10.2020) ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ബുധനാഴ്ച നടന്ന മത്സരത്തില്‍ ആരാധകരെല്ലാം ആവേശത്തോടെ കാത്തിരുന്ന മുഖാമുഖം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും തമ്മിലായിരുന്നു. കാരണം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരിക്കുമൂലം മുംബൈ നിരയില്‍ ഇടംപിടിക്കന്‍ രോഹിതിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ആര്‍സിബിക്കെതിരായ മത്സരത്തില്‍ തിരിച്ചുവരുവെന്ന റിപ്പോര്‍ട്ട് ആരാധകരുടെ ഈ കാത്തിരിപ്പിന് ആവേശം പകര്‍ന്നു. 

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത് ഇടംപിടിക്കാതിരുന്നതില്‍ 'കോലിയുടെ പങ്കി'നെ സംശയിച്ചവരും ആവേശത്തിലാണ് കോലി- രോഹിത് മുഖാമുഖത്തിന് കാത്തിരുന്നത്. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ നിരാശയായിരുന്നു ഫലം. രോഹിത് ശര്‍മയ്ക്കു പകരം ഇത്തവണയും മുംബൈയെ നയിച്ചത് കീറണ്‍ പൊള്ളാര്‍ഡ് ആണ്.IPL 2020: Suryakumar Yadav stares at Virat Kohli as RCB captain tries to sledge MI star, Abu Dhabi, News ,IPL, Video, Cricket, Sports, Virat Kohli, Gulf, World

പക്ഷേ, രോഹിത്- കോലി മുഖാമുഖത്തിലും വലിയൊരു നേര്‍ക്കുനേര്‍ പോരാട്ടം കാത്തുവച്ചാണ് മുംബൈ-ബാംഗ്ലൂര്‍ മത്സരം ആരാധകരെ ആവേശത്തിലാഴ്ത്തിയത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ രോഹിത്തിനുശേഷം അസാന്നിധ്യംകൊണ്ട് ശ്രദ്ധേയനായ മുംബൈ താരം സൂര്യകുമാര്‍ യാദവും കോലിയുമായിരുന്നു മത്സരത്തില്‍ മുഖാമുഖമെത്തിയത്. കോലി നയിക്കുന്ന ദേശീയ ടീമില്‍ ഇടംലഭിക്കാതെ പോയതിന്റെ 'കലിപ്പ്' കോലിയുടെ തന്നെ ആര്‍സിബിയെ തകര്‍ത്തുവിട്ട ഇന്നിങ്‌സിലൂടെയാണ് സൂര്യകുമാര്‍ തീര്‍ത്തത്!

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക്, കളിയിലെ കേമന്‍ പട്ടം സ്വന്തമാക്കിയ ഇന്നിങ്‌സിലൂടെയാണ് സൂര്യകുമാര്‍ വഴികാട്ടിയത്. 43 പന്തില്‍ 10 ഫോറും മൂന്നു സിക്‌സും സഹിതം പുറത്താകാതെ സൂര്യ അടിച്ചുകൂട്ടിയത് 79 റണ്‍സ്! അഞ്ച് വിക്കറ്റിന് ജയിച്ച മുംബൈ പ്ലേ ഓഫ് സാധ്യത ഉറപ്പിക്കുകയും ചെയ്തു.

മുംബൈ- ബാംഗ്ലൂര്‍ ആവേശപ്പോരാട്ടത്തില്‍ ആരാധകരെ ആവേശത്തിലാഴ്ത്തി വിരാട് കോലിയും സൂര്യകുമാര്‍ യാദവും നേര്‍ക്കുനേരെയെത്തിയ സംഭവവും ഉണ്ടായി. തോറ്റാല്‍ പ്ലേ ഓഫ് സാധ്യത മങ്ങുമെന്ന് അറിയാവുന്ന കോലി, മത്സരത്തിലുടനീളം ടീമിനെ പ്രചോദിപ്പിച്ച് നിര്‍ത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു. സൂര്യകുമാറിന്റെ ഇന്നിങ്‌സ് ബാംഗ്ലൂര്‍ വിജയത്തിന് തടസ്സമായേക്കാമെന്ന തോന്നലില്‍, താരവുമായി ഉരസാനും കോലി ശ്രമിച്ചു.

ഡെയ്ല്‍ സ്റ്റെയ്ന്‍ എറിഞ്ഞ 13-ാം ഓവറിലാണ് സംഭവം. ഈ ഓവറിലെ രണ്ടും മൂന്നു പന്തുകള്‍ ബൗണ്ടറി കടത്തിയ സൂര്യകുമാര്‍, അഞ്ചാം പന്തില്‍ വീണ്ടും ബൗണ്ടറി കണ്ടെത്തി. ഇതോടെ മുംബൈ സ്‌കോര്‍ 99ലെത്തി. സൂര്യകുമാര്‍ 40 റണ്‍സും പൂര്‍ത്തിയാക്കി. തൊട്ടടുത്ത പന്തില്‍ ശ്രദ്ധാപൂര്‍വം ബാറ്റുവച്ച സൂര്യ, പന്ത് പതുക്കെ തട്ടിയിടുക മാത്രം ചെയ്തു.

ഈ പന്ത് പിടിച്ചെടുത്ത കോലി, എന്തോ പറഞ്ഞുകൊണ്ട് സൂര്യകുമാറിന് സമീപത്തേക്ക് നടന്നടുക്കുകയായിരുന്നു. കളത്തില്‍ മേധാവിത്തം പിടിച്ചെടുക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത കോലിയുടെ വരവില്‍ സൂര്യകുമാര്‍ തെല്ലും പതറിയില്ല. മാത്രമല്ല, കോലിയുടെ നോട്ടത്തെ അതേ തീവ്രതയോടെ തന്നെ നേരിടുകയും ചെയ്തു. പന്തില്‍ വിയര്‍പ്പ് തേച്ച് അരികിലേക്ക് നടന്നെത്തിയ കോലിയെ നിന്നപടി തുറിച്ചുനോക്കുന്ന സൂര്യകുമാറിന്റെ വിഡിയോ വൈറലായിരിക്കയാണ്. പന്തുമായി നടന്നെത്തിയ കോലി സൂര്യകുമാറിന് തൊട്ടടുത്ത് നിലയുറപ്പിക്കുന്നതും വിഡിയോയില്‍ കാണാം.

പ്രകോപിപ്പിക്കാനുള്ള ശ്രമമാണെന്ന് മനസ്സിലാക്കിയാകണം, കോലി അടുത്തെത്തുന്നതുവരെ തുറിച്ചുനോക്കി നിന്ന സൂര്യകുമാര്‍ പിന്നീട് ഒന്നും മിണ്ടാതെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് നടന്നുപോകുകയും ചെയ്തു. കോലി സൂര്യകുമാരിന്റെ പോക്ക് നോക്കിനില്‍ക്കുന്നതും വിഡിയോയില്‍ കാണാം. കോലിയുടെ സ്ലെജിങ് ശ്രമം തകര്‍ത്തെന്ന് മാത്രമല്ല, അവിടുന്നങ്ങോട്ടും തകര്‍ത്തടിച്ച സൂര്യകുമാര്‍ ടീമിനെ വിജയത്തിലെത്തിച്ചശേഷം മാത്രമാണ് പോരാട്ടം അവസാനിപ്പിച്ചത്.

മുഹമ്മദ് സിറാജ് എറിഞ്ഞ 20 -ാം ഓവറിലെ ആദ്യ പന്ത് അതിര്‍ത്തി കടത്തി സൂര്യകുമാര്‍ തന്നെ മുംബൈയുടെ വിജയറണ്ണും കുറിച്ചു. മത്സരശേഷം കോലി-സൂര്യകുമാര്‍ മുഖാമുഖത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

Keywords: IPL 2020: Suryakumar Yadav stares at Virat Kohli as RCB captain tries to sledge MI star, Abu Dhabi, News ,IPL, Video, Cricket, Sports, Virat Kohli, Gulf, World.

Post a Comment