പാലത്തായി പീഡനക്കേസിൽ വീണ്ടും അന്വേഷണ സംഘത്തിൽ പൊളിച്ചെഴുത്ത്; വഴിത്തിരിവായേക്കും
Oct 20, 2020, 17:28 IST
കണ്ണൂർ: (www.kvartha.com 20.10.2020) പാലത്തായി പീഡനക്കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത് കേസില്‍ വഴിതിരിവായേക്കും. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹര്‍ജിയിലാണ് പുതിയ സംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സംഘം രൂപീകരിക്കണം. മേല്‍നോട്ട ചുമതല ഐ ജി ശ്രീജിത്തില്‍ നിന്ന് മാറ്റി വേറെ ഉദ്യോഗസ്ഥന് നല്‍കണം. നിലവിലെ അന്വേഷണ സംഘത്തിലുള്ളവര്‍ പുതിയ സംഘത്തില്‍ വേണ്ടെന്നും നിര്‍ദേശമുണ്ട്. രണ്ടാഴ്ചക്കകം പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.
അതേസമയം, പുതിയ സംഘം എന്ന നിര്‍ദേശത്തെ സര്‍ക്കാര്‍ എതിര്‍ത്തില്ലെന്നത് ശ്രദ്ധേയമാണ്. ദിവസങ്ങള്‍ക്കു മുന്‍പ് മന്ത്രി കെ കെ ശൈലജ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു.
Keywords: Kannur, News, Kerala, Molestation, Case, High Court of Kerala, Girl, Investigation team changes again in Palathai molestation case: Maybe a turning point
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.