Follow KVARTHA on Google news Follow Us!
ad

പിറന്നാള്‍ ദിനത്തില്‍ നവ്യയ്ക്ക് കിടിലന്‍ സര്‍പ്രൈസ് ഒരുക്കി വീട്ടുകാരും സുഹൃത്തുക്കളും; ആദ്യം ഞെട്ടല്‍, പിന്നീട് സന്തോഷ കണ്ണീര്‍

#കേരള വാര്‍ത്തകള്‍, #ഇന്നത്തെ വാര്‍ത്തകള്‍ Kochi,News,Birthday Celebration,Actress,Video,Social Media,Kerala,Cinema,
കൊച്ചി: (www.kvartha.com 14.10.2020) മലയാളികളുടെ പ്രിയ നായിക നവ്യ നായര്‍ക്ക് വീട്ടുകാര്‍ നല്‍കിയ പിറന്നാള്‍ സര്‍പ്രൈസിന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയുടെ ഇപ്പോള്‍ ശ്രദ്ധ കവരുന്നത്. അച്ഛനും അമ്മയും അനിയനും നവ്യയുടെ മകനും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു കിടിലന്‍ സര്‍പ്രൈസാണ് താരത്തിന് നല്‍കിയത്. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് സന്തോഷം കൊണ്ട് നവ്യ കരയുകയായിരുന്നു.

കണ്ണ് കെട്ടിയാണ് നവ്യയെ ആഘോഷവേദിയില്‍ എത്തിക്കുന്നത്. പിന്നീട് പഴയ സുഹൃത്തുക്കളും സഹപാഠികളുമെല്ലാം നവ്യയ്ക്ക് ആശംസകള്‍ നേരുന്ന വീഡിയോയും കാണാം. നിറ കണ്ണുകളോടെയാണ് നവ്യ അത് നോക്കി നില്‍ക്കുന്നത്. എല്ലാത്തിനും മകന്‍ സായിയുടെ മേല്‍നോട്ടവുമുണ്ട്.
Inside video: Navya Nair’s birthday celebration, Kochi,News,Birthday Celebration,Actress,Video,Social Media,Kerala,Cinema.

വിഡിയോ കാണാം; 

Keywords: Inside video: Navya Nair’s birthday celebration, Kochi,News,Birthday Celebration,Actress,Video,Social Media,Kerala,Cinema.

Post a Comment