ന്യൂഡെല്‍ഹി: (www.kvartha.com 25.10.2020) ബോളിവുഡ് താരം കങ്കണ റണാവത്ത് യാത്രചെയ്ത വിമാനത്തിനകത്തുവെച്ച് ചട്ടലംഘനം നടത്തിയ ഒന്‍പത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്‍ഡിഗോ വിമാനക്കമ്പനി വിലക്ക് ഏര്‍പ്പെടുത്തി. ഛത്തീസ്ഗഡില്‍നിന്ന് മുംബൈയിലേക്ക് വിമാനയാത്ര നടത്തിയ കങ്കണയോട് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ചോദ്യങ്ങള്‍ ചോദിച്ച് തിരക്കുണ്ടാക്കിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് വിലക്ക്. ഒക്ടോബര്‍ 15 മുതല്‍ 30 വരെ 15 ദിവസത്തേക്കാണ് വിലക്ക്.
നേരത്തേ, ഇത് സംബന്ധിച്ച് ഇന്‍ഡിഗോയോട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ റിപോര്‍ട്ട് തേടിയിരുന്നു. നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.