കൊച്ചി: (www.kvartha.com 25.10.2020) ഇന്ത്യ കാസറ്റ് കാലഘട്ടത്തിലേക്ക് തിരിച്ചുപോകുമോ എന്ന സംശയത്തിലാണ് സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു താരം ആരാധകരോട് അഭിപ്രായം ചോദിച്ചത്.
'കുറച്ച് നാളുകളായി നിങ്ങളോട് ഇത് ചോദിക്കണം എന്ന് വിചാരിക്കുന്നു. ഞങ്ങളുടെ സിനിമകളിലെ പാട്ടുകളുടെ ഓഡിയോ കാസറ്റ് പുറത്തിറക്കിയാല്‍ ആരെങ്കിലും വാങ്ങാന്‍ തയാറാകുമോ ചില വിദേശ രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും ഓഡിയോ കാസറ്റുകള്‍ തിരിച്ചുവരുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ പഴയ കാലത്തെപ്പോലെ ഫിസിക്കല്‍ കോപ്പികള്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരുണ്ടോ പാട്ടുകള്‍ കേള്‍ക്കാന്‍ വാക്ക്മാനും കാസറ്റ് പ്ലേയറും ഇപ്പോഴും ഉപയോഗിക്കുന്നവരുണ്ടോ ഒരുപാട് ചോദ്യങ്ങളുണ്ടെന്ന് എനിക്കറിയാം. പക്ഷേ അഭിപ്രായങ്ങള്‍ അറിയുന്നതിനു വേണ്ടിയാണ് ഞാനിത് ചോദിക്കുന്നത്', എന്നായിരുന്നു വിനീത് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.
ഇതിനിടയില്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ നല്‍കിയ മറുപടിയാണ് ചര്‍ച്ചയാവുന്നത്. 'നിങ്ങള്‍ കാസറ്റുകള്‍ പുറത്തിറക്കുകയാണെങ്കില്‍ ഞാന്‍ ഒരെണ്ണം ഉറപ്പായും വാങ്ങും', എന്നായിരുന്നു സഞ്ജു കുറിച്ചത്. നിറയെ ലൗ ചിഹ്നങ്ങള്‍ക്കൊപ്പം സഞ്ജു എന്നായിരുന്നു കമന്റിന് വിനീത് നല്‍കിയ മറുപടി.
വിനീതിന്റെ പോസ്റ്റിന് പിന്നാലെ മറുപടിയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഭൂരിഭാഗം പേരും പറയുന്നത് കാസറ്റ് പുറത്തിറക്കുന്നത് ഒരിക്കലും വിജയകരമാവില്ല എന്നാണ്.
ഒരുകാലത്ത് സംഗീത പ്രേമികളുടെ ശേഖരങ്ങളില്‍ ഒന്നായിരുന്നു കാസറ്റുകള്‍. പലരും തങ്ങളുടെ ഇഷ്ട ഗാനങ്ങളുടെ കാസറ്റുകള്‍ വാങ്ങി സൂക്ഷിച്ചിരുന്നു. എന്നാല്‍ കാലം മാറിയതോടെ ഏത് പാട്ടും വിരല്‍ തുമ്പില്‍ ലഭിക്കാന്‍ തുടങ്ങി.
Keywords: News, Kerala, State, Kochi, Social Network, Cinema, Actor, Director, Sanju Samson, Cricket, Player, Instagram, Indian Cricketer Sanju Samson comments actor Vineeth Sreenivasan Instagram post