ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസീസ് പര്യടനത്തിന് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ പച്ചക്കൊടി; കുടുംബാംഗങ്ങള്‍ക്ക് ടീമിനൊപ്പം ചേരാന്‍ അനുമതിയില്ല

 


ന്യൂഡെല്‍ഹി: (www.kvartha.com 22.10.2020) ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസീസ് പര്യടനത്തിന് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ പച്ചക്കൊടി. വ്യാഴാഴ്ചയാണ് സര്‍ക്കാരിന്റെ അനുമതി ലഭിച്ചത്. നവംബര്‍ 27 ന് ആണ് ഇന്ത്യയുടെ ഓസീസ് പര്യടനം. യുഎഇയില്‍ പുരോഗമിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു ശേഷം ദുബൈയില്‍ നിന്നാണ് ടീം ഓസ്ട്രേലിയയിലേക്ക് തിരിക്കുന്നത്.

നവംബര്‍ മുതല്‍ ജനുവരി വരെ നടക്കുന്ന പര്യടനത്തിന് 32 കളിക്കാരുടെ ലിസ്റ്റ് ബി സി ഐ തയ്യാറാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസീസ് പര്യടനത്തിന് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ പച്ചക്കൊടി; കുടുംബാംഗങ്ങള്‍ക്ക് ടീമിനൊപ്പം ചേരാന്‍ അനുമതിയില്ല

താരങ്ങള്‍ ഓസ്ട്രേലിയയിലെത്തി സിഡ്നിയില്‍ തന്നെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കും. നാലു ടെസ്റ്റ് മത്സരങ്ങളും, മൂന്ന് ഏകദിനം ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യന്‍ ടീമിന്റെ ഓസീസ് പര്യടനത്തില്‍ നിശ്ചയിച്ചിരിക്കുന്നത്.

നവംബര്‍ 27 ന് ഏകദിന മത്സരത്തോടെയാണ് പര്യടനത്തിന് തുടക്കമാകുന്നത്. മൂന്നു ഏകദിന മത്സരങ്ങളും സിഡ്നിയില്‍ തന്നെ നടക്കും. തുടര്‍ന്ന് ആദ്യ ട്വന്റി20 മത്സരത്തിനായി കാന്‍ബെറയിലേക്ക് ടീം തിരിക്കും. തുടര്‍ന്നുള്ള ട്വന്റി20 മത്സരങ്ങള്‍ സിഡ്നിയില്‍ തന്നെയാണ്. ഡിസംബര്‍ 17 നാണ് ടെസ്റ്റ് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ താരങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് ടീമിനൊപ്പം ചേരാന്‍ അനുമതിയില്ല.

Keywords:  India tour of Australia 2020 - BCCI to send 32-player contingent Down Under, no families reportedly allowed, New Delhi, News, Cricket, IPL, Players, Family, BCCI, Sports, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia