കണ്ണുര്‍: (www.kvartha.com 26.10.2020) ചെറുപുഴയില്‍ അയല്‍വാസിയുടെ കട ജെ സി ബി ഉപയോഗിച്ച് ഇടിച്ചു നിരത്തി. വിവാഹം മുടക്കിയതിലുള്ള പ്രതികാരത്തിലാണ് നടപടിയെന്ന് പൊലിസ് പറഞ്ഞു.
ഇടവരമ്പ് ഊമലയില്‍ തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഊമലയില്‍ പലചരക്ക് കച്ചവടം നടത്തുന്ന പുളിയാര്‍മറ്റത്തില്‍ സോജിയുടെ കടയാണ് സ്തുതിക്കാട്ട് (പ്ലാക്കുഴിയില്‍) ആല്‍ബിന്‍ മാത്യു (31) ജെ സി ബി ഉപയോഗിച്ച് ഇടിച്ച് നിരത്തിയത്. വിവാഹം മുടക്കിയതിലുള്ള ദേഷ്യമാണത്രെ ഇങ്ങനെ ചെയ്യാന്‍ ആല്‍ബിനെ പ്രേരിപ്പിച്ചതെന്ന് ആല്‍ബിന്‍ ചെറുപുഴ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ആല്‍ബിനെയും കട പൊളിക്കാനുപയോഗിച്ച ജെ സി ബി യും ചെറുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ചെറുപുഴ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം പി വിനീഷ് കുമാര്‍, എസ് ഐ എം പി വിജയകുമാര്‍, എ എസ് ഐ ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റഷീദ്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആല്‍ബിനെ കസ്റ്റഡിയിലെടുത്തത്. പഞ്ചായത്തംഗം ഡെന്നി കാവാലം സ്ഥലം സന്ദര്‍ശിച്ചു. ഇത്തരം സാമൂഹ്യ ദ്രോഹ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാന്‍ പാടില്ലെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഡെന്നി ആവശ്യപ്പെട്ടു.
Keywords: Kannur, Kerala, News, Shop, Jcb, Marriage, Police, In retaliation for the divorce, the neighbor's shop was demolished with JCB