കണ്ണൂർ: (www.kvartha.com 26.10.2020) തനിക്കെതിരെ നടക്കുന്ന അന്വേഷണങ്ങളിൽ ഫെയ്സ് ബുക്കിലുടെ പ്രതികരിച്ച് അഴിക്കോട് എം എൽ എ കെ എം ഷാജി. നവംബര്‍ 10ന് ഹാജരാവാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ എം ഷാജി എംഎല്‍എ അറിയിച്ചു. താന്‍ ഇവിടെ തന്നെയുണ്ടാവുമെന്നും പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെയുണ്ടാവണമെന്നും കെ എം ഷാജി പറഞ്ഞു.
ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാവേണ്ടവനാണെന്ന് തനിക്ക് നല്ല ബോധ്യമുണ്ട്. ഇ ഡിക്ക് മുന്‍പില്‍ ഹാജരാകുന്നത് വരെ ഈ വിഷയം ചര്‍ച്ച ചെയ്യരുത് എന്നാണ് നിയമോപദേശം. അതുകഴിഞ്ഞ് എല്ലാം വിശദമായി ചര്‍ച്ച ചെയ്യണം. അപ്പോള്‍ ആരൊക്കെ തലയില്‍ മുണ്ടിടുമെന്നും ഐസിയുവില്‍ കയറുമെന്നും വാര്‍ത്താ വായനയില്‍ കയര്‍പൊട്ടിക്കുമെന്നും നമുക്ക് കാണാമെന്നും കെ എം ഷാജി ഫേസ് ബുക്കില്‍ കുറിച്ചു.
കണ്ണൂർ അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കോഴ ആരോപണത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി അനധികൃതമായി സ്വത്ത് സമ്പാദിച്ചോ എന്നാണ് ഇ ഡി അന്വേഷിക്കുന്നത്.
കെ എം ഷാജിയുടെ കുറിപ്പ്
ഞാൻ ഇവിടെയുണ്ട്; ഇവിടെ തന്നെയുണ്ടാവും!!
നവംബർ പത്താം തിയ്യതി ഹാജരാവാൻ നമ്മുടെ രാജ്യത്തെ ഒരു അന്വേഷണ ഏജൻസി ആയ ED എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകേണ്ടത് എന്റെ ബാധ്യതയാണ്. അത് കൃത്യമായി ഞാൻ ചെയ്യുകയും ചെയ്യും.
അത് വരെ പൊതു മധ്യത്തിൽ ഈ വിഷയം ചർച്ച ചെയ്യരുത് എന്ന് നിയമ വിദഗ്ദരുടെ ഉപദേശം ഉള്ളതിനാൽ അതിന് മുന്നേ പ്രതികരിക്കുന്നില്ലെന്നു മാത്രം!!
പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം. നമുക്ക് എല്ലാം വിശദമായി ചർച്ച ചെയ്യണം;
ഒന്നൊഴിയാതെ, ഒരാളൊഴിയാതെ എല്ലാം നമ്മൾക്ക് ചർച്ച ചെയ്യാം!!
അപ്പോൾ ആരൊക്കെ തലയിൽ മുണ്ടിടുമെന്നും, ഐസിയുവിൽ കയറുമെന്നും വാർത്താ വായനയിൽ കയർ പൊട്ടിക്കുമെന്നും നമ്മൾക്ക് കാണാം!!
ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാവേണ്ടവനാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്; നിർബന്ധവുമുണ്ടെന്നും ഷാജി വ്യക്തമാക്കി.
Keywords: Kerala, News, Kannur, Politics, MLA, Bribe Scam, Top-Headlines, ED, Investigates, He is here: everyone must be seen here; Shaji said that he will appear before the ED on the 10th.