കോവിഡിന്റെ തുടക്കത്തില്‍ അതിനെ മികച്ച രീതിയില്‍ കേരളത്തിനു പ്രതിരോധിക്കാനായി. എന്നാല്‍ പിന്നീട് കാണിച്ച അലംഭാവത്തിന്റെ ഫലമാണ് ഇപ്പോള്‍ സംസ്ഥാനം അനുഭവിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളം എങ്ങനെയാണ് മികച്ചതില്‍ നിന്ന് ഏറ്റവും മോശത്തിലേക്ക് എത്തിയതെന്ന് ഉച്ചയ്ക്ക് ഒരുമണിക്കുള്ള വിശദമായ വിഡിയോയില്‍ വിശദീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ ഇന്ത്യയിലെ കൊറോണ വൈറസിനു ജനിതക പരിവര്‍ത്തനം സംഭവിച്ചിട്ടില്ല. മൂക്കിലൂടെ നല്‍കുന്ന വാക്‌സിനുകളൊന്നും ഇപ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ പരീക്ഷിക്കുന്നില്ലെന്നും (ക്ലിനിക്കല്‍ ട്രയല്‍) മന്ത്രി വ്യക്തമാക്കി. കോവിഡ് മരണങ്ങളെപ്പറ്റിയുള്ള കണക്കുകള്‍ സംസ്ഥാനങ്ങള്‍ കൃത്യമായി കേന്ദ്രത്തെ അറിയിക്കേണ്ടതിന്റെ ആവശ്യവും അദ്ദേഹം സണ്‍ഡേ സംവാദിലൂടെ വ്യക്തമാക്കും. കേരളം കൃത്യമായ കോവിഡ് മരണക്കണക്കുകള്‍ പുറത്തുവിടുന്നില്ലെന്ന വിമര്‍ശനവും നേരത്തേ കേന്ദ്രം ഉന്നയിച്ചിരുന്നു.
Keywords: How did Kerala go from best to worst performing against #COVID19?, New Delhi, News, Minister, Criticism, Health, Health and Fitness, National.