Follow KVARTHA on Google news Follow Us!
ad

നിങ്ങള്‍ ഇത്ര പെട്ടെന്ന് മതേതരനായോ? ഉദ്ദവ് താക്കറെയോട് മഹാരാഷ്ട്ര ഗവര്‍ണര്‍; പരാമര്‍ശം വിവാദമായി, പരാതിയുമായി താക്കറെ രംഗത്ത്

Governor, Uddav Thackeray, Politics, Have you suddenly turned ‘secular’? Maharashtra Guv Koshyari asks CM Uddhav Thackeray #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂ
മുംബൈ: (www.kvartha.com 14.10.2020) മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മതേതരനായി മാറിയോ എന്ന ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയുടെ പരിഹാസം വിവാദമാകുന്നു. ലോക്ക്ഡൗണിനെ തുറന്ന് അടച്ച ആരാധാനാലയങ്ങള്‍ തുറക്കുന്നത് പരിഗണിക്കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് തിങ്കളാഴ്ച കത്തയച്ചിരുന്നു. ഈ കത്തിലാണ് മുഖ്യമന്ത്രി മതേതരനായി മാറിയോ എന്ന് പരിഹാസരൂപേണ ഗവര്‍ണര്‍ ചോദിച്ചത്.

ഗവര്‍ണറുടെ പരാമര്‍ശം താക്കറെയെ ചൊടിപ്പിച്ചു. ഗവര്‍ണറുടെ നിലപാടിനെതിരെ പരാതിയുമായി ഉദ്ദവ് താക്കറെയും രംഗത്ത് എത്തി. സത്യപ്രതിജ്ഞാ വാചകവും ഭരണഘടനയിലെ മതേതരം എന്ന വാക്കും ഓര്‍മ്മിപ്പിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി. ഹിന്ദുത്വത്തെക്കുറിച്ച് ആരും തന്നെ പഠിപ്പിക്കേണ്ടെന്നും ഇക്കാര്യത്തില്‍ തനിക്ക് കോശിയാരിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും താക്കറെ തിരിച്ചടിച്ചു.

News, National, India, Mumbai, Maharashtra, Chief Minister, Governor, Uddav Thackeray, Politics, Have you suddenly turned ‘secular’? Maharashtra Guv Koshyari asks CM Uddhav Thackeray


' ഹിന്ദുക്കള്‍ നിങ്ങളുടെ ശക്തമായ വോട്ടുബാങ്കാണ്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അയോധ്യ സന്ദര്‍ശിച്ചുകൊണ്ട് നിങ്ങള്‍ ശ്രീരാമനോടുള്ള ഭക്തി പരസ്യമായി പ്രകടിപ്പിച്ചു. നിങ്ങള്‍ പാണ്ഡാര്‍പുരിലെ വിത്തല്‍ രുക്മിണി മന്ദിര്‍ സന്ദര്‍ശിക്കുകയും പൂജകളില്‍ പങ്കാളികളാകുകയും ചെയ്തു.' - ഉദ്ദവ് താക്കറെയ്ക്ക് അയച്ച കത്തില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചു.

' ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നത് നീട്ടിവെയ്ക്കാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ദൈവികമായ മുന്നറിയിപ്പ് ലഭിച്ചോയെന്ന് ഞാന്‍ ആശ്ചര്യപ്പെടുന്നു. അല്ലെങ്കില്‍ നിങ്ങള്‍ പെട്ടെന്ന് സെക്യുലര്‍ ആയോ?' - കത്തില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ചോദിച്ചു.

എന്നാല്‍, നിങ്ങള്‍ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തയാളാണെന്നും മതേതരത്വം ഭരണഘടനയുടെ ഭാഗമാണെന്നും ഓര്‍മിപ്പിച്ചുകൊണ്ട് ഉദ്ദവ് താക്കറെയും രംഗത്തെത്തി. മഹാരാഷ്ട്രയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ക്ഷേത്രങ്ങള്‍ വീണ്ടും തുറക്കാന്‍ അനുമതി നല്‍കാത്തതില്‍ സര്‍ക്കാരിനെതിരെ ബിജെപി നേതാക്കള്‍ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെയാണ് ഈ വിഷയത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും ഏറ്റുമുട്ടിയത്. ആരാധനാലയങ്ങള്‍ തുറക്കണമെന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ശിവസേന നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് വിവിധ വിഭാഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.

ഇതിനിടെ എന്‍സിപി നേതാവ് ശരദ്പവാറും ഗവര്‍ണറുടെ കത്തിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഭരണഘടനാപദവിയിലിരിക്കുന്ന ഗവര്‍ണറുടെ ഭാഷ ഞെട്ടിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമാണെന്ന് കാണിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു.

'ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ 'സെക്യുലര്‍' എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. എല്ലാ മതത്തേയും തുല്യരാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രിക്കസേര അലങ്കരിക്കുന്നയാള്‍ ഭരണഘടനയുടെ ഈ പ്രമാണങ്ങളെ ഉയര്‍ത്തിപ്പിടിക്കേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ എഴുതിയ കത്ത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവിന് എഴുതിയ ധ്വനിയാണ് കാണിക്കുന്നത്. ജനാധിപത്യത്തില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുളള സ്വതന്ത്രമായ ആശയവിനിമയം നടക്കണമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. എന്നാല്‍ ഉപയോഗിക്കുന്ന വാക്കുകളും ധ്വനിയും വ്യക്തികള്‍ വഹിക്കുന്ന ഭരണഘടനാ പദവിയുടെ നിലവാരം അനുസരിച്ചായിരിക്കണം.' ശരദ് പവാര്‍ കത്തില്‍ പറയുന്നു.

അതേസമയം ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി പ്രക്ഷോഭം ആരംഭിച്ച ബി ജെ പി മുഖ്യമന്ത്രിയുടെ പ്രതികരണത്തെ വിമര്‍ശിച്ചു. ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി അയച്ച കത്തിലെ ഭാഷ ഉചിതമല്ലെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണറുടേത് ഒരു ഭരണഘടനാ പദവിയാണെന്നും അതിന് മാന്യതയുണ്ടെന്നും ആ പദവിയിലിരിക്കുന്ന വ്യക്തിയുമായുളള ഏതൊരു ആശയവിനിമയത്തിലും അന്തസ്സ് നിലനിര്‍ത്തേണ്ടതുണ്ടെന്നും പറഞ്ഞു.

കോവിഡ് 19 വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങള്‍ തുറക്കേണ്ടെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് താക്കറെ ഞായറാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്യവേ വ്യക്തമാക്കിയിരുന്നു. ജനങ്ങളോടുളള സ്‌നേഹവും കരുതലും കണക്കിലെടുത്തുകൊണ്ടുളള തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. ഉത്സവ കാലത്ത് വലിയ ആള്‍ക്കൂട്ടങ്ങള്‍ സൂപ്പര്‍ സ്‌പ്രെഡിലേക്ക് നയിച്ചേക്കാം എന്ന ആശങ്കയാണ് ആരാധനാലയങ്ങള്‍ അടച്ചിടുന്നത് തുടരാനുളള തീരുമാനത്തിന് കാരണം. 'നവരാത്രി, ദീപാവലി, മറ്റ് ഉത്സവങ്ങള്‍ എന്നിവ വരാന്‍ പോവുകയാണ്. ഐശ്വര്യത്തിനും നല്ല ആരോഗ്യത്തിനും വേണ്ടിയായിരിക്കണം നാം നമ്മുടെ വാതിലുകള്‍ പതുക്കെ തുറക്കേണ്ടത.് ഒരിക്കലും അത് കൊറോണ വൈറസിന് വേണ്ടിയാകരുത്.' താക്കറെ അഭിപ്രായപ്പെട്ടിരുന്നു

കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഗണേശോത്സവം കണ്ണുതുറപ്പിക്കുന്നതാണെന്നും ആള്‍ക്കൂട്ടം കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാകുമെന്നും അങ്ങനെ വന്നാല്‍ നിയന്ത്രിക്കുക എളുപ്പമാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ ദൗര്‍ഭാഗ്യകരമെന്നാണ് ഗവര്‍ണര്‍ വിശേഷിപ്പിച്ചത്.

ഒരു വശത്ത് ബാറുകളും ബീച്ചുകളും റെസ്റ്റോറന്റുകളും തുറക്കാന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ മറുവശത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തത് വിരോധാഭാസമാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

Keywords: News, National, India, Mumbai, Maharashtra, Chief Minister, Governor, Uddav Thackeray, Politics, Have you suddenly turned ‘secular’? Maharashtra Guv Koshyari asks CM Uddhav Thackeray

Post a Comment