ഷാര്‍ജ: (www.kvartha.com 16.10.2020) അവസാന പന്തില്‍ നിക്കോളാസ് പുരാന്‍ ഔട്ട് ആയിരുന്നെങ്കില്‍ ആരെയാണ് കുറ്റം പറയാന്‍ ആകുക? പുരാനേയോ, രാഹുലിനെയോ അതോ ഗെയ്ലിനെയോ എന്ന് പഞ്ചാബ് ടീമിന്റെ മുന്‍ ക്യാപ്റ്റനും ഉപദേശകനുമായ വിരേന്ദര്‍ സേവാഗ്. അതുകൊണ്ട് മത്സരം അവസാന ഓവര്‍ വരെ നീട്ടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനോട് സേവാഗ്. പഞ്ചാബ് -ബാംഗ്ലൂര്‍ മത്സരത്തില്‍ അവസാനം വരെ പുറത്താകാതെനിന്ന കെ എല്‍ രാഹുലിനെ സേവാഗ് അഭിനന്ദിച്ചെങ്കിലും അവസാന ഓവര്‍ വരെ മത്സരം നീട്ടയതിനെ വിമര്‍ശിക്കുകയും ചെയ്തു.
മൂന്ന് ഓവറില്‍ പഞ്ചാബിന് വെറും 11 റണ്‍സ് ആണ് ജയിക്കാന്‍ വേണ്ടത്. എന്നിട്ടും വിജയം തൊട്ടത് അവസാന പന്തില്‍ മാത്രം . 17 പന്തില്‍ നേടാനായത് വെറും 10 റണ്‍സ്. തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ പഞ്ചാബ് എങ്ങനെ തോറ്റു എന്നുള്ളതിന്റെ ഉത്തരമായിരുന്നു വ്യാഴാഴ്ചത്തെ അവരുടെ അവസാന ഓവര്‍ വിജയമെന്നും സെവാഗ് പറയുന്നു. ടീമിന്റെ കയ്യില്‍നിന്ന് എങ്ങനെയൊക്കെ മത്സരം വഴുതിപോകാമെന്ന് പഞ്ചാബ് -ബാംഗ്ലൂര്‍ മത്സരം കണ്ടു മറ്റു ടീമുകള്‍ പഠിക്കണമെന്നും സെവാഗ് ആവശ്യപ്പെടുന്നു.
മറുപടി ബാറ്റിങ്ങില്‍ പഞ്ചാബിന്റെ വിജയലക്ഷ്യം 172 റണ്‍സ്. ഓപ്പണിങ് സംഖ്യം ലക്ഷ്യബോധത്തോടെ ബാറ്റുവീശിയപ്പോള്‍ 17-ാം ഓവറില്‍ പഞ്ചാബ് സ്‌കോര്‍ 161/1. മത്സരം വിജയിക്കാന്‍ അടുത്ത മൂന്ന് ഓവറില്‍ വേണ്ടത് 11 റണ്‍സ്. ക്രീസില്‍ അര്‍ധസെഞ്ച്വറി തികച്ച രണ്ടു ബാറ്റ്‌സ്മാന്മാര്‍. ക്യാപ്റ്റന്‍ കെ എല്‍ രാഹുലും 'ബോസ്' ക്രിസ് ഗെയ്ലും. ക്രിസ് മോറിസ് എറിഞ്ഞ 18-ാം ഓവറില്‍ പഞ്ചാബിന് നേടാനായത് വെറും 4 റണ്‍സ്. അതില്‍ രണ്ടു റണ്‍സും എക്‌സ്ട്രാസിലൂടെ.
അടുത്ത ഓവര്‍ എറിഞ്ഞത് ലങ്കന്‍ പേസര്‍ ഇസുരു ഉഡാന. ഓവറില്‍ ഒരു എക്‌സ്ട്ര ഉള്‍പ്പെടെ 5 റണ്‍സ്. 12 പന്തില്‍ പഞ്ചാബ് നേടിയത് 9 റണ്‍സ്. അവസാന ഓവര്‍ എറിയാന്‍ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി ഏല്‍പ്പിച്ചത് സ്പിന്നര്‍ യുസ്വേന്ദ്ര ചെഹലിനെ. നേരിടുന്നത് ക്രിസ് ഗെയ്ല്‍. ആദ്യ 2 പന്തുകളിലും റണ്ണെടുത്തില്ല. 3-ാം പന്തില്‍ സിംഗിള്‍. 4-ാം പന്തില്‍ രാഹുലിന്റെ ഷോട്ട് നേരേ ഫീല്‍ഡറുടെ കയ്യിലേക്ക്.
5-ാം പന്ത് തട്ടിയിട്ടു രാഹുല്‍ സിംഗിളിനായി ശ്രമിച്ചെങ്കിലും നോണ്‍ സ്ട്രാക്കേഴ്‌സ് എന്‍ഡില്‍നിന്ന് ഗെയ്ലിനു ഓടിയെത്താനായില്ല, റണ്ണൗട്ട്. അവസാനനിമിഷം പഞ്ചാബ് മത്സരം കൈവിട്ടെന്ന് തോന്നിച്ച നിമിഷങ്ങള്‍. പിന്നീട് ക്രീസിലെത്തിയത് മറ്റൊരു വിന്‍ഡീസ് താരം നിക്കോളാസ് പുരാന്‍. ഇന്നിങ്‌സിലെ അവസാന പന്ത് ബൗണ്ടറിക്കു മേലേ പറത്തി ഒടുവില്‍ നിക്കോളാസ് പുരാനാണ് പഞ്ചാബിന്റെ ശ്വാസം നേരേയാക്കിയത്.
നിലയുറപ്പിച്ച രണ്ടു ബാറ്റ്‌സ്മാന്മാര്‍ ക്രീസിലുണ്ടായിട്ടും പഞ്ചാബ് വിജയം ഇത്രയും താമസിപ്പിച്ചതിനെ വിമര്‍ശിച്ചാണ് സെവാഗ് രംഗത്തെത്തിയത്. ഒന്നോ രണ്ടോ ഓവര്‍ മുന്‍പ് കെ എല്‍ രാഹുല്‍ മത്സരം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ താന്‍ കൂടുതല്‍ ആസ്വദിക്കുമായിരുന്നുവെന്നും സേവാഗ് പറഞ്ഞു. മികച്ച ഫോമിലുള്ള രണ്ടു ബാറ്റ്‌സ്മാന്മാര്‍ ക്രീസലുള്ളപ്പോള്‍ 18 പന്തില്‍ 11 റണ്‍സ് അനായാസമാണ്. രണ്ട് ഓവര്‍ നേരത്തെ വിജയിച്ചാല്‍ നെറ്റ് റണ്‍ റേറ്റ് ഉയര്‍ത്താനാകുമായിരുന്നുവെന്നും സെവാഗ് പറയുന്നു.
'മത്സരങ്ങും ടൂര്‍ണമെന്റും വിജയിക്കുന്നതിനെക്കുറിച്ചാണ് നിങ്ങളുടെ ചിന്തയെങ്കില്‍, നെറ്റ് റണ്‍ റേറ്റ് ശ്രദ്ധിക്കണം. എല്ലാവര്‍ക്കും തുല്യ പോയിന്റ് കിട്ടുന്ന ഒരുഘട്ടം ടൂര്‍ണമെന്റില്‍ ഉണ്ടായേക്കാം. ആ സമയത്ത് നെറ്റ് റണ്‍ റേറ്റ് കുറവാണെങ്കില്‍ ടൂര്‍ണമെന്റില്‍ പിന്നെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും സേവാഗ് ഉപദേശിക്കുന്നു.
Keywords: Had KXIP lost, who among Gayle, Pooran or Rahul would've taken the blame: Sehwag, Sharjah,News,IPL,Cricket,Sports,Virat Kohli,Criticism,Gulf,World.
അവസാന പന്തില്‍ നിക്കോളാസ് പുരാന്‍ ഔട്ട് ആയിരുന്നെങ്കില്‍ ആരെയാണ് കുറ്റം പറയാന്‍ ആകുക? മത്സരം അവസാന ഓവര്‍ വരെ നീട്ടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് രാഹുലിനോട് സേവാഗ്
Sharjah,News,IPL,Cricket,Sports,Virat Kohli,Criticism,Gulf,World,