ഈ ബോണസിന്റെ മൊത്തം സാമ്പത്തിക ബാധ്യത 3,737 കോടി രൂപയായിരിക്കുമെന്ന് മന്ത്രിസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. വിജയദശമിക്ക് മുന്‍പ് ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍ഫര്‍ വഴി ഒറ്റ ഘഡുവായി ഈ ബോണസ് കൊടുത്തുതീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

റെയില്‍വേ, പോസ്റ്റ് ഓഫിസ്, ഇപിഎഫ്ഒ, ഇഎസ്‌ഐസി തുടങ്ങിയവയിലെ ജീവനക്കാര്‍ക്ക് ഉള്‍പ്പെടെയാണ് ആനുകൂല്യം കൈമാറുക. മധ്യവര്‍ഗത്തിന്റെ കയ്യില്‍ പണമെത്തുന്നത് വിപണിയെ ഉഷാറാക്കുമെന്നാണു പ്രതീക്ഷയെന്ന് ജാവദേക്കര്‍ പറഞ്ഞു.
Keywords: Govt's Diwali gift: 30 lakh employees to get ₹3,737 crore bonus by next week, New Delhi, Politics, Cabinet, Minister, Government-employees, Salary, Festival, News, National.