Follow KVARTHA on Google news Follow Us!
ad

3 ദിവസത്തിനുശേഷം സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞ് പവന് 37,360 രൂപ ആയി

#കേരളവാര്‍ത്തകള്‍, # ഇന്നത്തെ വാര്‍ത്തകള്‍ Kochi,News,Business,Gold,Gold Price,Kerala,
കൊച്ചി: (www.kvartha.com 20.10.2020) മൂന്നുദിവസത്തെ വിലവര്‍ധനയ്ക്കുശേഷം സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില.

ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,903.16 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നു. യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതാണ് വിലയെ ബാധിച്ചത്. യുഎസില്‍ വൈകാതെ ഉത്തേജന പാക്കേജ് വരുമെന്ന പ്രതീക്ഷയും സ്വര്‍ണത്തില്‍നിന്ന് നിക്ഷേപകരെ അകറ്റി. Gold price falls, Kochi,News,Business,Gold,Gold Price,Kerala

ദേശീയ വിപണിയില്‍ പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില 50,584 രൂപ നിലവാരത്തിലാണ്.

Keywords: Gold price falls, Kochi, News, Business, Gold, Gold Price, Kerala.

Post a Comment