Follow KVARTHA on Google news Follow Us!
ad

ഒടുവില്‍ സുഹാന തന്നെ മറുപടിയുമായി രംഗത്തെത്തി.! നിറത്തിന്റെ പേരിലുള്ള വിവേചനത്തിന് മകള്‍ നല്‍കിയ മറുപടിയില്‍ അഭിമാനമെന്ന് ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍

Instagram, Gauri Khan Reacts On Suhana Khan's 'End Colourism' Note, Feels Proud As She Had Stood Up For Herself #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെ

മുംബൈ: (www.kvartha.com 30.10.2020) ബോഡി ഷെയിമിംഗും നിറത്തിന്റെ പേരില്‍ അപമാനത്തിനും പരിഹാസത്തിനും ഇരയായ വ്യക്തിയാണ് ഷാരൂഖ് ഖാന്റെ മകള്‍ സുഹാന. മകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ഷാരൂഖ് പല തവണ രംഗത്തെത്തിയിരുന്നെങ്കിലും നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ സുഹാന തന്നെ അത്തരക്കാര്‍ക്ക് എതിരെ ശക്തമായി മുന്നോട്ട് വന്നിരിക്കുകയാണ്. മകളുടെ നിലപാടില്‍ പ്രതികരണവുമായി പിന്നാലെ ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനും എത്തി. 

സെപ്തംബറില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് സുഹാന കളറിസത്തിന്റെ പേരിലുള്ള വേര്‍തിരിവുകളെ കുറിച്ച് പങ്കുവച്ചത്. സുഹാന ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് താഴേയാണ് അധിക്ഷേപകരമായ കമന്റുകള്‍ വന്നത്. ഇതിന് പിന്നാലെ കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ അടക്കം പങ്കുവെച്ചുകൊണ്ട് സുഹാന രംഗത്തെത്തിയത്. പിന്നാലെ സുഹാനയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളും ആരാധകരും രംഗത്തെത്തി.

News, National, India, Mumbai, Bollywood, Actor, Daughter, Mother, Entertainment, Gossip, Social Network, Instagram, Gauri Khan Reacts On Suhana Khan's 'End Colourism' Note, Feels Proud As She Had Stood Up For Herself


കളറിസത്തിന്റെ വിഷയത്തില്‍ മകള്‍ സ്വന്തമായി നിലപാടെടുത്തതില്‍ ഏറെ അഭിമാനിമുണ്ടെന്നാണ് താരപത്‌നി പറയുന്നത്. നിറത്തിന്റെ പേരിലുള്ള വിവേചനം അവസാനിപ്പിക്കാന്‍ സമയമായെന്നും സുഹാനയെ ഓര്‍ത്ത് തനിക്ക് അഭിമാനം തോന്നുന്നുവെന്നും ഗൗരി പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മകളുടെ പോസ്റ്റിന് ഗൗരി പിന്തുണയുമായി എത്തിയത്. 

സുഹാനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്, 

'പൂര്‍ണ വളര്‍ച്ചയെത്തിയ സ്ത്രീകളില്‍ നിന്നും പുരുഷന്മാരില്‍ നിന്നും 12 വയസുമുതല്‍ നിറത്തിന്റെ പേരില്‍ വിമര്‍ശനം കേട്ട ആളാണ് ഞാന്‍. ഈ പ്രായപൂര്‍ത്തിയായവരൊക്കെ നമ്മള്‍ എല്ലാം ഇന്ത്യക്കാരാണ്, അതിനാല്‍ ബ്രൗണ്‍ നിറത്തിലുള്ളവരാണെന്ന സത്യം മനസിലാക്കണം. വ്യത്യസ്തമായ പല വര്‍ണവ്യത്യാസങ്ങളുണ്ടെങ്കിലും എത്രയൊക്കെ ശ്രമിച്ചാലും മെലാനിനില്‍ നിന്ന് മാറി നില്‍ക്കാന്‍ നമുക്കാവില്ലലോ, നിങ്ങളുടെ ആളുകളെത്തന്നെ വെറുക്കുന്നു എന്നതിനര്‍ത്ഥം നിങ്ങള്‍ക്കുള്ളിലെ അരക്ഷിതാവസ്ഥ തന്നെയല്ലേ. അഞ്ചടി പൊക്കവും വെളുത്ത നിറവുമില്ലെങ്കില്‍ സുന്ദരി അല്ല എന്ന് നമ്മുടെ വിവാഹ വീടുകളില്‍ നിങ്ങള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ അഞ്ചടി മൂന്ന് ഇഞ്ച് ഉയരമുള്ള ബ്രൗണ്‍ നിറമുള്ളയാളാണ്, അതില്‍ വളരെ അധികം സന്തോഷവതിയാണ്. നിങ്ങളും അങ്ങനെയാകൂ', എന്നായിരുന്നു സുഹാന കുറിച്ചത്. 

View this post on Instagram

There's a lot going on right now and this is one of the issues we need to fix!! this isn't just about me, it's about every young girl/boy who has grown up feeling inferior for absolutely no reason. Here are just a few of the comments made about my appearance. I've been told I'm ugly because of my skin tone, by full grown men and women, since I was 12 years old. Other than the fact that these are actual adults, what's sad is that we are all indian, which automatically makes us brown - yes we come in different shades but no matter how much you try to distance yourself from the melanin, you just can't. Hating on your own people just means that you are painfully insecure. I'm sorry if social media, Indian matchmaking or even your own families have convinced you, that if you're not 5"7 and fair you're not beautiful. I hope it helps to know that I'm 5"3 and brown and I am extremely happy about it and you should be too. #endcolourism

A post shared by Suhana Khan (@suhanakhan2) on


Keywords: News, National, India, Mumbai, Bollywood, Actor, Daughter, Mother, Entertainment, Gossip, Social Network, Instagram, Gauri Khan Reacts On Suhana Khan's 'End Colourism' Note, Feels Proud As She Had Stood Up For Herself

Post a Comment