ദോഹ: (www.kvartha.com 26.10.2020) ഖത്തറില്‍ ഹോം ക്വാറന്റീന്‍ നിബന്ധകള്‍ ലംഘിച്ചതിന് നാല് പേരെക്കൂടി കഴിഞ്ഞ ദിവസം അധികൃതര്‍ അറസ്റ്റ് ചെയ്തു. രാജ്യത്തെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി അധികൃതര്‍ നിഷ്‌കര്‍ശിച്ചിരിക്കുന്ന സുരക്ഷാ നടപടികള്‍ പാലിക്കാത്തതിന്റെ പേരിലാണ് നടപടി. നാല് പേരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. അറസ്റ്റിലായവരുടെ പേരു വിവരങ്ങള്‍ അധികൃതര്‍ പ്രാദേശിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
ക്വാറന്റീനുള്ളവര്‍ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിന് രാജ്യത്തെ പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന നിബന്ധനകള്‍ പൂര്‍ണമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത് ലംഘിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട നിയമങ്ങള്‍ പ്രകാരം കര്‍ശന ശിക്ഷ ലഭിക്കുമെന്നും അറിയിച്ചു.