കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കൃഷിമന്ത്രി എത്തിയില്ല; കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞ് കര്‍ഷകര്‍ ഇറങ്ങിപ്പോയി

 


ന്യൂഡെല്‍ഹി: (www.kvartha.com 14.10.2020) കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍നിന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ ഇറങ്ങിപ്പോയി. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ യോഗത്തില്‍ എത്താത്തതാണ് കര്‍ഷകരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഡെല്‍ഹിയിലെ കൃഷി ഭവനില്‍ വിളിച്ച യോഗത്തില്‍നിന്ന് കര്‍ഷകര്‍ ഇറങ്ങിപ്പോവുകയായിരുന്നു.

വിവിധ കര്‍ഷക സംഘടനകളെ പ്രതിനിധികരിച്ച് 30 പേരാണ് കേന്ദ്രവുമായുള്ള ചര്‍ച്ചയ്‌ക്കെത്തിയത്. കൃഷിമന്ത്രി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. കാര്‍ഷിക നിയമങ്ങളുടെ പേരില്‍ പ്രതിഷേധിക്കുന്ന സംഘടനകള്‍ കഴിഞ്ഞദിവസമാണ് കേന്ദ്രവുമായുള്ള ചര്‍ച്ചയ്ക്കു വഴങ്ങിയത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കൃഷിമന്ത്രി എത്തിയില്ല; കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞ് കര്‍ഷകര്‍ ഇറങ്ങിപ്പോയി

എന്നാല്‍ യോഗത്തിനെത്തിയ പ്രതിനിധികള്‍ക്ക് കൃഷി മന്ത്രാലയത്തിലെ സെക്രട്ടറിയെ ആണ് കാണാന്‍ കഴിഞ്ഞത്. ഇതോടെ മന്ത്രി വരണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതു നടക്കില്ലെന്ന് ആയതോടെ മന്ത്രാലയത്തിനകത്ത് വച്ചുതന്നെ കര്‍ഷകര്‍ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പുകള്‍ കീറിയെറിയുകയും ചെയ്തു.

ചര്‍ച്ചകളില്‍ തൃപ്തരല്ലെന്ന് കര്‍ഷക പ്രതിനിധികള്‍ പറഞ്ഞു. അതിനാലാണ് തങ്ങള്‍ വോക്കൗട്ട് നടത്തിയത്. നിയമങ്ങള്‍ പിന്‍വലിക്കണം. തങ്ങളുടെ ആവശ്യം അറിയിക്കാമെന്ന് സെക്രട്ടറി പറഞ്ഞു. മന്ത്രിയില്ലാത്തതിനാല്‍ ഞങ്ങള്‍ പുറത്തുപോരുകയായിരുന്നുവെന്നും കര്‍ഷകര്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

Keywords: F armers Leave Meeting Over Minister's Absence, Tear Copies Of Farm Laws, Farmers, News, New Delhi, Meeting, Protesters, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia