SWISS-TOWER 24/07/2023

വ്യാജ പാലിന് പിന്നാലെ കുപ്പിവെള്ള വിപണിയും കീഴടക്കി വ്യാജന്‍മാര്‍; ദിവസേന കേരളം കുപ്പിവെള്ളത്തിനായി മുടക്കുന്നത് കോടിക്കണക്കിന് രൂപ: സംസ്ഥാനത്താകെയുള്ളത് 142 അംഗീകൃത കുപ്പിവെള്ള ഉത്പാദകരെങ്കിലും തട്ടിപ്പുകമ്പനികള്‍ നിരവധി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അജോ കുറ്റിക്കന്‍

ഇടുക്കി: (www.kvartha.com) വ്യാജ പാലിന് പിന്നാലെ കേരളത്തിലെ കുപ്പിവെള്ള വിപണിയും വ്യാജന്മാര്‍ അടക്കിവാഴുന്നു. ദിവസേന കേരളം കുപ്പിവെള്ളത്തിനായി ഏഴുകോടിയോളം മുടക്കുന്നതായാണ് കണക്ക്. ഈ വിപണിസാധ്യത മുതലാക്കിയാണ് വ്യാജന്മാരുടെ കടന്നുകയറ്റം.
Aster mims 04/11/2022

സംസ്ഥാനത്ത് രണ്ട് ബഹുരാഷ്ട്ര സ്ഥാപനങ്ങളടക്കം 142 കമ്പനികളാണ് അംഗീകൃത കുപ്പിവെള്ള ഉത്പാദകര്‍. ഇതിനുപുറമേ നിരവധി കമ്പനികള്‍ അനധികൃതമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷാവകുപ്പും രഹസ്യമായി ഇത് സമ്മതിക്കുന്നുണ്ട്. പ്രധാന കമ്പനികളുടേതുമായി സാമ്യമുള്ള ലേബലുകള്‍ ഉപയോഗിച്ചാണ് വ്യാജന്മാരുടെ വിപണനം. 

വ്യാജ പാലിന് പിന്നാലെ കുപ്പിവെള്ള വിപണിയും കീഴടക്കി വ്യാജന്‍മാര്‍; ദിവസേന കേരളം കുപ്പിവെള്ളത്തിനായി മുടക്കുന്നത് കോടിക്കണക്കിന് രൂപ: സംസ്ഥാനത്താകെയുള്ളത് 142  അംഗീകൃത കുപ്പിവെള്ള ഉത്പാദകരെങ്കിലും തട്ടിപ്പുകമ്പനികള്‍ നിരവധി

നദികള്‍, പാറമടകള്‍, കുഴല്‍ക്കിണറുകള്‍ എന്നിവിടങ്ങളിലെ വെള്ളം ശുദ്ധീകരിക്കാതെപോലും വിതരണം ചെയ്യുന്നുണ്ട്. വ്യാജ കമ്പനികള്‍ അണുനശീകരണ പ്രവര്‍ത്തനങ്ങളൊന്നും നടത്താതെയാണ് വെള്ളം കുപ്പിയില്‍ നിറയ്ക്കുക. കുടിവെള്ളത്തിന്റെ നിറം സ്ഫടികതുല്യമാകാനുള്ള പ്രക്രിയ മാത്രമാണ് പല കമ്പനികളും നടത്തുന്നത്. ജല അതോറിറ്റിയുടെ വെള്ളം ചോര്‍ത്തി വില്പന നടത്തുന്നവരുണ്ട്.

സംസ്ഥാനത്ത് ഏറ്റവുമധികം കുപ്പിവെള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം തന്നെയാണ് വ്യാജ ഉത്പാദനത്തിലും മുന്നില്‍. ഇവിടെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അംഗീകാരവും ഐ എസ് ഐ മുദ്രയുമുള്ള 48 കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, അംഗീകാരമില്ലാത്ത അന്‍പതിലധികം സ്ഥാപനങ്ങള്‍ ജില്ലയില്‍ വെള്ള വിപണിയിലുണ്ട്.

മറ്റു ജില്ലകളിലെയും സ്ഥിതി ഇതുതന്നെ. തൃശ്ശൂരിലും പത്തനംതിട്ടയിലും പാലക്കാട്ടും ഇടുക്കിയിലും തിരുവനന്തപുരത്തുമായി നൂറിലധികം അനധികൃത വെള്ള ഉത്പാദന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കുപ്പിവെള്ളത്തിലെ വ്യാജവില്പന കൂടുതല്‍ റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ചാണ്. ചെറുകുപ്പികളേക്കാള്‍ വലിയ കുപ്പികളിലുള്ള  വെള്ളത്തിലാണ് വ്യാജന്മാര്‍ ഏറെ. 

ശുചിത്വം കുറവും ഇതിലാണ്. ഭക്ഷ്യസുരക്ഷാവകുപ്പിനാണ് കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനാ ചുമതല. കുപ്പിവെള്ള ഉത്പാദനത്തിന് അനുമതി നല്‍കേണ്ടതും ഇവരാണ്. വകുപ്പിലെ ജീവനക്കാരുടെ കുറവും കാര്യക്ഷമതയില്ലായ്മയും മൂലം പേരിനുപോലും പരിശോധനകള്‍ നടക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.


Keywords:  Fake, People, Drinking Water, Water, Market, Kerala, Idukki, Fraud,  Fake people have conquered the bottled water market after fake milk.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia