Follow KVARTHA on Google news Follow Us!
ad

മദ്യലഹരിയില്‍ എസി കാറിനുള്ളില്‍ കിടന്ന് ഉറങ്ങിയ യുവാവിനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി

#ദേശീയ വാര്‍ത്തകള്‍#ഇന്നത്തെ വാര്‍ത്തകള്‍, News,Local News,Dead,Dead Body,Brother,Car,hospital,National,Police,
നോയിഡ: (www.kvartha.com 13.10.2020) രാത്രി മദ്യലഹരിയില്‍ എസി കാറിനുള്ളില്‍ കിടന്ന് ഉറങ്ങിപ്പോയ യുവാവിനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി. സുന്ദര്‍ പണ്ഡിറ്റ് എന്ന യുവാവാണ് മരിച്ചത്. എഞ്ചിന്‍ പുറന്തള്ളുന്ന കാര്‍ബണ്‍ മോണോക്സൈഡ് പോലുള്ള വാതകം എസിയിലൂടെ കാറിനുള്ളിലെത്തിയതു ശ്വസിച്ചാണ് സുന്ദര്‍ പണ്ഡിറ്റ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

സ്ഥിരം മദ്യപാനിയായ സുന്ദര്‍ ശനിയാഴ്ച രാത്രിയാണ് കാറില്‍ എസി ഓണ്‍ ആക്കി മദ്യലഹരിയില്‍ അതിനുള്ളില്‍ കിടന്ന് ഉറങ്ങിപ്പോയത്. ഞായറാഴ്ച രാവിലെ സുന്ദറിന്റെ സഹോദരനാണ് കാറിനുള്ളില്‍ അബോധാവസ്ഥയില്‍ അദ്ദേഹത്തെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Drunk Man Dies After Falling Asleep In Car With AC On: Noida Police, News, Local News, Dead, Dead Body, Brother, Car, Hospital, National, Police

ബറോള ഗ്രാമത്തില്‍ താമസിക്കുന്ന സുന്ദര്‍ സെക്ടര്‍ 107ലുള്ള തന്റെ രണ്ടാമത്തെ വീട്ടിലേക്ക് ശനിയാഴ്ച എത്തിയതാണ്. ബേസ്മെന്റിലെ പാര്‍ക്കിങ്ങിലായിരുന്നു കാര്‍ നിര്‍ത്തിയിട്ടിരുന്നത്.

സംഭവത്തില്‍ പരാതി ഒന്നുമില്ലാത്തതുകൊണ്ട് പൊലീസ് കേസെടുത്തിട്ടില്ല. മൃതദേഹം ബന്ധുക്കള്‍ സംസ്‌ക്കരിച്ചു.

Keywords: Drunk Man Dies After Falling Asleep In Car With AC On: Noida Police, News, Local News, Dead, Dead Body, Brother, Car, Hospital, National, Police.

Post a Comment