നജ്മയുടെ വാക്കുകള്‍ ഇങ്ങനെ:
'ഞാന്‍ വീണ്ടും ഡ്യൂട്ടിക്ക് കയറുകയാണ്. കുറെ പേര്‍ക്ക് തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ട്. അവരോട് പറയാനുള്ളത് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ഞാന്‍ ഇതുവരെയും പറഞ്ഞിട്ടില്ല. എന്റെ കോളജ് ശവപ്പറമ്പ് ആണെന്നും ഞാന്‍ പറഞ്ഞിട്ടില്ല. അതെല്ലാം അടിസ്ഥാനരഹിതമാണ്. ഞാന്‍ ഡ്യൂട്ടി ചെയ്യാന്‍ തുടങ്ങിയത് ജനുവരി മുതലാണ്. ഇന്നുവരെ കോളജ് നല്ലതായാണ് അനുഭവപ്പെട്ടത്. രണ്ട് പേരുടെ കാര്യം മാത്രമാണ് ഞാന്‍ പറഞ്ഞത്. 

ദയവു ചെയ്ത് എന്നെ ഒരു പാര്‍ട്ടിയിലേക്കും വലിച്ചിഴയ്ക്കരുത്. നിങ്ങളുടെ കരുവാക്കി എന്നെ മാറ്റരുത്. ഒറ്റയ്ക്ക് നിന്നോളാം. ഒറ്റയ്ക്ക് നില്‍ക്കാനുള്ള ധൈര്യം എനിക്കുണ്ട്. കഴിഞ്ഞദിവസം കരഞ്ഞ് പോയത് ധൈര്യക്കുറവ് കൊണ്ടല്ല. ജീവന്റെ കാര്യങ്ങളാണല്ലോ സംസാരിക്കുന്നത്. അതുകൊണ്ടാണ് കരഞ്ഞുപോയത്. എനിക്ക് ഭീഷണി ഇല്ല. അതുകൊണ്ട് ആരുടെയും സംരക്ഷണം ആവശ്യമില്ല. മനുഷ്യത്വം എന്ന പേരില്‍ മാത്രം തന്നെ ബന്ധപ്പെട്ടാല്‍ മതി.' ഡോ നജ്മ പറയുന്നു.
Keywords: Dr. Najma breakdown in channel discussion, Thiruvananthapuram, News, Medical College, Controversy, Media, Criticism, Kerala.