Follow KVARTHA on Google news Follow Us!
ad

കോവിഡ് സാഹചര്യത്തില്‍ ഉത്സവ കാലത്തു കൂടുതല്‍ ജാഗ്രത വേണം; ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും വൈറസ് നമ്മെ വിട്ടുപോയിട്ടില്ലെന്ന് എല്ലാവരും ഓര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

#ഇന്നത്തെ വാര്‍ത്തകള്‍,# ദേശീയ വാര്‍ത്തകള്‍ New Delhi,News,Politics,Health,Health and Fitness,Prime Minister,Narendra Modi,National,
ന്യൂഡെല്‍ഹി: (www.kvartha.com 20.10.2020) കോവിഡ് സാഹചര്യത്തില്‍ ഉത്സവ കാലത്തു കൂടുതല്‍ ജാഗ്രത വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്പോഴാണു മോദി ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തു ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും കൊറോണ വൈറസ് നമ്മെ വിട്ടുപോയിട്ടില്ലെന്ന് എല്ലാവരും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Don't lower your guard until there is a vaccine: PM Modi, New Delhi, News, Politics, Health, Health and Fitness, Prime Minister, Narendra Modi, National
രാജ്യത്ത് രോഗം മൂലമുള്ള മരണസംഖ്യ കുറയ്ക്കാന്‍ കഴിഞ്ഞുവെങ്കിലും കോവിഡ് ജാഗ്രത കുറയ്ക്കാന്‍ സമയമായിട്ടില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് രോഗത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധം രോഗപരിശോധനയാണെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരെയും അഭിനന്ദിച്ചു.

ഇപ്പോള്‍ എല്ലാവരും വീടുകളില്‍നിന്ന് പുറത്തിറങ്ങുന്നു. ഉത്സവകാലത്ത് കോവിഡിനെതിരെ അതീവ ജാഗ്രത വേണം. കടകമ്പോളങ്ങളില്‍ തിരക്കേറാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ പുറത്തിറങ്ങുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണം. കഴിഞ്ഞ ഏഴ്-എട്ട് മാസങ്ങളില്‍ ഒരോ ഇന്ത്യക്കാരനും സഹകരിച്ചതിനാല്‍ രാജ്യം ഇന്ന് മെച്ചപ്പെട്ട നിലയിലാണ്. ഇത് നശിപ്പിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സാവധാനം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിവരികയാണ്. ഇന്ത്യയിലെ പോസിറ്റിവിറ്റി നിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. പുറത്തിറങ്ങുമ്പോള്‍ എല്ലാവരും മാസ്‌ക് ധരിക്കാന്‍ ശ്രിദ്ധിക്കണം. രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം നല്ല നിലയിലാണ്. മരണനിരക്ക് കുറവാണ്. ആകെ ജനസംഖ്യയില്‍ 10 ലക്ഷം പേരില്‍ 5500 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് ബാധിക്കുന്നത്. പത്ത് കോടി കോവിഡ് റെസ്റ്റുകള്‍ക്കുള്ള സജ്ജീകരണങ്ങള്‍ ഉടന്‍ തന്നെ നടപ്പില്‍ വരുത്തുമെന്നും പൂര്‍ണമായ ഫലം ഉണ്ടാകുന്നത് വരെ രോഗത്തിനെതിരെയുള്ള പോരാട്ടം തുടരണമെന്നും മോദി അറിയിച്ചു.

എന്നാല്‍ യുഎസ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ 10 ലക്ഷത്തില്‍ 25,000 പേര്‍ക്കു രോഗം ബാധിക്കുന്നു. പത്തു ലക്ഷത്തില്‍ 83 എന്നതാണ് ഇന്ത്യയിലെ മരണനിരക്ക്. എന്നാല്‍ യുഎസ്, ബ്രസീല്‍, സ്‌പെയിന്‍, ബ്രിട്ടന്‍ തുടങ്ങിയ മറ്റു രാജ്യങ്ങളില്‍ ഇത് 600നു മുകളിലാണ്. എല്ലാ രാജ്യങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ കോവിഡ് വാക്‌സീന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇന്ത്യയും അതിനുള്ള തീവ്രശ്രമത്തിലാണ്.

കോവിഡ് വാക്‌സിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നാം തുടര്‍ന്നുകൊണ്ടിരിക്കും. ചില വാക്‌സിന്‍ പരീക്ഷണങ്ങള്‍ അവയുടെ അവസാന ഘട്ടത്തിലാണ്. വാക്‌സിന്‍ ലഭ്യമാകും വരെ നാം ജാഗ്രത തുടരണം. വാക്‌സീന്‍ തയാറായാലുടന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും പെട്ടെന്ന് ലഭ്യമാക്കാന്‍ ശ്രമിക്കും. ഇന്ത്യയില്‍ 90 ലക്ഷത്തോളം കോവിഡ് രോഗികള്‍ക്കുള്ള കിടക്കകള്‍ സജ്ജമാണ്.

12,000 ക്വാറന്റൈന്‍ സെന്ററുകള്‍, 2000ത്തോളം കോവിഡ് പരിശോധനാ ലാബുകള്‍ എന്നിവയുണ്ട്. കോവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടത്തില്‍ പരിശോധന വര്‍ധിപ്പിക്കുന്നത് കൂടുതല്‍ കരുത്ത് പകരുമെന്നും മോദി പറഞ്ഞു. പതിനഞ്ച് മിനിട്ടോളം നീണ്ട അഭിസംബോധനയിലൂടെ അദ്ദേഹം അറിയിച്ചു. ലോക്ഡൗണിനുശേഷം ഏഴാംതവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

Keywords: Don't lower your guard until there is a vaccine: PM Modi, New Delhi, News, Politics, Health, Health and Fitness, Prime Minister, Narendra Modi, National.

Post a Comment