രാത്രി സമയങ്ങളില്‍ തൊഴുത്തിലെത്തിയ ശേഷം പശുവിനെ അഴിച്ചുകൊണ്ടുപോയി പീഡിപ്പിക്കുന്നത് പതിവാക്കിയ പ്രതി ഒടുവില്‍ പോലീസ് പിടിയില്‍
Oct 15, 2020, 16:06 IST
കോഴിക്കോട്: (www.kvartha.com 15.10.2020) പലപ്പോഴായി തൊഴുത്തില്‍നിന്ന് പശുവിനെ കാണാതായതോടെയാണ് ചാത്തമംഗലം പന്ത്രണ്ടാം മൈല്‍ സ്വദേശി പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. പരാതി നല്‍കുകയും തൊഴുത്തിന് സമീപം സി സിടിവി ക്യാമറാ സ്ഥാപിക്കുകയും ചെയ്തു. ഇതോടെയാണ് വലിയവയല്‍ മുല്ലേരിക്കുന്നുമ്മല്‍ താമസിക്കുന്ന എറണാംകുളം സ്വദേശി മുരളീധരന്‍ വലയില്‍ കുടുങ്ങിയത്.
രാത്രി സമയങ്ങളില്‍ തൊഴുത്തിലെത്തിയ ശേഷം ഇയാള്‍ പശുവിനെ അഴിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു പതിവ്. വെറ്ററിനറി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ പശു പീഡനത്തിനിരയായതായി കണ്ടെത്തുകയും കുന്നമംഗലം പോലീസ് മുരളീധരനെ അറസ്റ്റ് ചെയ്ത് കേസെടുക്കുകയായിരുന്നു. കുന്നമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.