ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിലൂടെ ബ്ലോക്ക്ബസ്റ്റര്‍ ഡീലുകളുമായി ആമസോണ്‍; ഐഫോണ്‍ 11 വന്‍ വിലക്കുറവില്‍
Oct 12, 2020, 10:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 12.10.2020) ആന്‍ഡ്രോയ്ഡില്‍ നിന്നും ഐഫോണിലേക്ക് സ്വിച്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഉപയോക്താക്കള്‍ക്ക് സുവര്‍ണ്ണാവസരവുമായി ദീപാവലി ഉത്സവ സീസണിനോടനുബന്ധിച്ച് വന്‍ ഓഫര്‍ ഫെസ്റ്റിവലുമായി ആമസോണ്‍. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിലൂടെ ബ്ലോക്ക്ബസ്റ്റര്‍ ഡീലുകളുമായാണ് എത്തുന്നത്. ഐഫോണ്‍ 11 വന്‍ വിലക്കുറവില്‍ ലഭ്യമാവും എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

ഇത്തവണത്തെ ഏറ്റവും വലിയ ഇടപാടുകളിലൊന്നാണ് 50,000 രൂപയില്‍ താഴെ വിലയില്‍ ഐഫോണ്‍ 11 വില്‍ക്കുന്നുവെന്നത്. എന്നാല്‍ ഐഫോണ്‍ വില്‍ക്കുന്ന യഥാര്‍ത്ഥ വില എത്രയെന്ന് ഇപ്പോഴും വ്യക്തമല്ലെങ്കിലും 50,000 രൂപയില്‍ താഴെ വില എന്നത് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. 64 ജിബി പതിപ്പിനായിരിക്കും ഈ ഓഫര്‍ പ്രൈസ് എന്നാണ് സൂചന. ഇതിന് അനുസരിച്ച് കൂടിയ സ്റ്റോറേജ് പതിപ്പുകള്‍ക്കും വിലക്കുറവ് ഉണ്ടാകും.
എന്നാല്‍ ഈ ഓഫര്‍ സ്വന്തമാക്കണമെങ്കില്‍ ആമസോണ്‍ ഉപയോക്താവ് ചിലപ്പോള്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കേണ്ടിവരും. വളരെ കുറച്ച് യൂണിറ്റുകള്‍ മാത്രമാവും ഈ വിലയ്ക്കു ലഭിക്കുക.
ഐഫോണ്‍ 11ന് 6.1 ഇഞ്ച് ലിക്വിഡ് റെറ്റിന എച്ച്ഡി എല്‍സിഡി ഡിസ് പ്ലേയാണ് ഉള്ളത്. എ13 ബയോണിക്ക് ചിപ്പാണ് ഇതിലുള്ളത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.