ചിറ്റാരിക്കാല്‍ തയ്യേനിയില്‍ ദളിത് യുവാവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; മൃതദേഹം കാണപ്പെട്ടത് പൂര്‍ണ നഗ്നനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
Oct 31, 2020, 23:22 IST
ചിറ്റാരിക്കാല്‍ (വെള്ളരിക്കുണ്ട് ): (www.kvartha.com 31.10.2020) ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തയ്യേനിനിയില്‍ ദളിത് യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ് .
വെള്ളിയാഴ്ച രാവിലെ തയ്യേനിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ആള്‍ മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ തയ്യേനി ആലടി കോളനിയിലെ പാപ്പിനി വീട്ടില്‍ കുഞ്ഞിക്കണ്ണന്റെ മകന്‍ പി കെ മനുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹത അകറ്റുവാനാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.
മനുവിന്റെ മരണം കൊലപാതകം ആണെന്ന ആരോപണത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് ഡി വൈ എസ് പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട് സി ഐ കെ പ്രേം സദന്‍, ചിറ്റാരിക്കാല്‍ സി ഐ പി രാജേഷ് കുമാര്‍ എന്നിവര്‍ അടങ്ങിയ സ്‌പെഷ്യല്‍ അന്വേഷണ സംഘമാണ് ഇത് സംബന്ധിച്ചു അന്വേഷണം നടത്തി വരുന്നത്.
കേസന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘം ശനിയാഴ്ച സംഭവം നടന്ന തയ്യേനിയിലെ സ്വാകര്യ വ്യക്തിയുടെ കിണറും പരിസരവും മനുവിന്റെ വീടും സന്ദര്‍ശിച്ചു തെളിവുകള്‍ ശേഖരിച്ചു. മനു പൂര്‍ണ നഗ്നനായി മരിച്ചു കിടന്ന കിണറിന്റെ കുറച്ചു ദൂരെ മാറി ഇയാളുടെ വസ്ത്രങ്ങള്‍ നേരത്തെ പൊലിസ് കണ്ടെത്തിയിരുന്നു. റബര്‍ തോട്ടത്തില്‍ വസ്ത്രം കിടന്നിരുന്ന സ്ഥലത്തിന് സമീപത്തായി പിടിവലി നടന്ന ലക്ഷണങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.
ജില്ലാ പൊലീസ് ചീഫ് ഡി ശില്‍പ്പ ഉള്‍പ്പെടെ ഉള്ളവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് മനുവിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് പൊലീസും സ്ഥിരീകരിച്ചത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌കോഡും സ്ഥലത്തെത്തി വിവരങ്ങളും ശേഖരിച്ചിരുന്നു. മനുവിന്റെ വീടും മരിച്ചു കിടന്ന കിണറും തമ്മില്‍ ഒരുപാട് വ്യത്യാസവും ഉണ്ട്. പുലര്‍ച്ചെ മനുവിനെ വീട്ടില്‍ നിന്നും ചിലര്‍ കൂട്ടിക്കൊണ്ടു വന്നതാണെന്നും പറയപ്പെടുന്നു.
മനുവിന്റെ മൃതദേഹം കിടന്നിരുന്ന കിണര്‍ സ്ഥിതി ചെയ്യുന്ന സ്ഥലമുടമയും കൃത്യം നടന്നുവെന്ന് പറയപ്പെടുന്ന സ്ഥലമുടമയും പൊലിസിന് നല്‍കിയ പരസ്പര വിരുദ്ധമായ മൊഴികളും കൂടുതല്‍ സംശയം ജനിപ്പിച്ചു. ഇതു കൂടാതെ മനുവിന്റെ മൃതദേഹത്തില്‍ ചില മുറിപ്പാടുകളും കണ്ടെത്തിയിരുന്നു. മനുവിന് നേരെ നായയുടെ ആക്രമണം ഉണ്ടായിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു.
ഫോറന്‍സിക് പരിശോധനയില്‍ മനുവിന്റേതെന്നു പറയപ്പെടുന്ന വസ്ത്രത്തില്‍ നായയുടെ രോമങ്ങളും കണ്ടെത്തി. മനുവിനെ റബ്ബര്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു വെന്നും സംശയിക്കുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന സംഭവം അടുത്തുള്ള വീട്ടുകാര്‍ അറിഞ്ഞില്ല എന്നാണ് ഇവര്‍ ആദ്യം പൊലീസില്‍ പറഞ്ഞത്. പിന്നീട് ചില ഒച്ചപ്പാടുകള്‍ കേട്ടതായി സമ്മതിച്ചിട്ടുമുണ്ട്.
മനു എങ്ങനെ പുലര്‍ച്ചെ ആലടി കോളനിയിലെ വീട്ടില്‍ നിന്നും തയ്യേനിയില്‍ എത്തി എന്നതാണ് സംശയം. പലരും പലതരത്തിലുള്ള കഥകളും നാട്ടില്‍ പറഞ്ഞു പരത്തുമ്പോള്‍ പൊലീസ് പഴുതടച്ച അന്വേഷണം നടത്തി വരികയാണ്. ഇതിനിടെ പരിയാരം മെഡിക്കല്‍ കോളജില്‍ നടന്ന മനുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങി മരണം എന്ന് പറയപ്പെടുന്നു. എന്നാല്‍ ദുരൂഹത അകറ്റേണ്ടത് പൊലീസാണ്.

പഴുതടച്ച അന്വേഷണം പൊലീസ് നടത്തുമെന്നും മനുവിന്റെ മരണവുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് സംശയിക്കുന്നതായും അന്വേഷണസംഘം പറഞ്ഞു. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം മനുവിന്റെ വീട്ടില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു. നാട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു.
മനുവിന്റെ വീട് എം രാജഗോപാല്‍ എം എല്‍ എ സന്ദര്‍ശിച്ചു. മാതാപിതാക്കളെ ആശ്വസിപ്പിച്ച എം എല്‍ എ മകന്റ മരണത്തിനു ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് മനുവിന്റെ അച്ഛനും അമ്മയ്ക്കും വാക്ക് നല്‍കിയാണ് മടങ്ങിയത്.

Keywords: Dalit youth found dead in well in Chittarikkal Thayeni; Police have intensified the investigation, News, Dead, Dead Body, Police, Probe, Kerala, Kasaragod.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.