പെരുമ്പാമ്പിനെ വായിലിട്ടു ചവയ്ക്കുന്ന പശുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ നിറയുന്നു; ക്യാമറയില്‍ പകര്‍ത്തിയത് മെക്കാനിക്കായ ആന്‍ഡ്രു ജെര്‍ട്‌സ്
Oct 28, 2020, 19:46 IST
കാന്‍ബെറ: (www.kvartha.com 28.10.2020) പെരുമ്പാമ്പിനെ വായിലിട്ടു ചവയ്ക്കുന്ന പശുവിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മെക്കാനിക്കായ ആന്‍ഡ്രു ജെര്‍ട്‌സ് വടക്കന്‍ ഓസ്ട്രേലിയയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നു പകര്‍ത്തിയതാണ് ഈ അപൂര്‍വ ചിത്രം. തന്റെ യാത്രയ്ക്കിടയിലാണ് ഈ അപൂര്‍വ സംഭവം ആന്‍ഡ്രു ജെര്‍ട്‌സ് നേരില്‍ കണ്ടതും ക്യാമറയില്‍ പകര്‍ത്തിയതും.
പാമ്പിന്റെ തലയാണ് പശു വായിലിട്ട് ചവച്ചുകൊണ്ടിരുന്നത്. എങ്ങനെയാണ് പാമ്പ് പശുവിന്റെ വായിലെത്തിയതെന്ന കാര്യം വ്യക്തമല്ല. പശു അറിയാതെ പാമ്പിനെ ചവിട്ടിയപ്പോഴാ മറ്റോ പാമ്പ് കാലില്‍ ചുറ്റിക്കാണുമെന്നും അതിനെ വലിച്ചെടുത്താവാം പശു ചവച്ചതെന്നുമാണ് നിഗമനം. കുറേ നേരം പാമ്പിനെ വായിലിട്ട് ചവച്ചശേഷം പശു അതിനെ താഴെയിട്ട് കടന്നു പോവുകയും ചെയ്തു.
വഴിയരികില്‍ നില്‍ക്കുന്ന പാമ്പിന്റെ വായില്‍ അസാധാരണമായ എന്തോ ഇരിക്കുന്നത് കണ്ടാണ് ആന്‍ഡ്രു ജെര്‍ട്‌സ് വാഹനം നിര്‍ത്തി അതിനെ നിരീക്ഷിച്ചത്. അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് പശു വായിലിട്ട് ചവയ്ക്കുന്നത് സാന്‍ഡ് പൈതണ്‍ വിഭാഗത്തില്‍ പെട്ട പെരുമ്പാമ്പിനെയാണെന്ന് വ്യക്തമായത്. പശു എല്ലിന്റെ കഷണവും മറ്റും ചവയ്ക്കുന്നത് മുന്‍പ് കണ്ടിട്ടുണ്ടെങ്കിലും ജീവനുള്ള പാമ്പിനെ തിന്നുന്നത് ആദ്യമായിട്ടാണ് കാണുന്നതെന്ന് ആന്‍ഡ്രു ജെര്‍ട്‌സ് വ്യക്തമാക്കി. അതുകൊണ്ടാണ് ആ ചിത്രം അപ്പോള്‍ തന്നെ ക്യാമറയില്‍ പകര്‍ത്തിയത്.

പാമ്പിന്റെ തലയാണ് പശു വായിലിട്ട് ചവച്ചുകൊണ്ടിരുന്നത്. എങ്ങനെയാണ് പാമ്പ് പശുവിന്റെ വായിലെത്തിയതെന്ന കാര്യം വ്യക്തമല്ല. പശു അറിയാതെ പാമ്പിനെ ചവിട്ടിയപ്പോഴാ മറ്റോ പാമ്പ് കാലില്‍ ചുറ്റിക്കാണുമെന്നും അതിനെ വലിച്ചെടുത്താവാം പശു ചവച്ചതെന്നുമാണ് നിഗമനം. കുറേ നേരം പാമ്പിനെ വായിലിട്ട് ചവച്ചശേഷം പശു അതിനെ താഴെയിട്ട് കടന്നു പോവുകയും ചെയ്തു.
Keywords: Cow caught chewing on a large python in outback northern Australia, Australia, News, Social Media, Photo, Snake, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.